ETV Bharat / bharat

തിരുവാണ്‍മിയൂരില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; കേസെടുത്ത് പൊലീസ്

തമിഴ്‌നാട്ടിലെ തിരുവാണ്‍മിയൂരില്‍ 7നും 10നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

minor girls were sexually assaulted  pocso case in Tamil Nadu  പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം  തമിഴ്‌നാട്ടിൽ പെൺകുട്ടികൾക്ക് പീഡനം
പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം
author img

By ETV Bharat Kerala Team

Published : Feb 2, 2024, 8:05 AM IST

Updated : Feb 2, 2024, 10:48 AM IST

തമിഴ്‌നാട് : തിരുവാണ്‍മിയൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. മൂന്ന് പെൺകുട്ടികളാണ് പീഡനത്തിന് ഇരകളായത്. 7നും 10നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണിവര്‍. ഇതില്‍ ഒരു പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ നീലങ്ങരൈ ഓൾ വനിതാ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.

അതേസമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. കഴിഞ്ഞ രണ്ടുവർഷമായി കുട്ടികള്‍ സ്‌കൂൾ പരിസരത്തുവച്ച് ലൈംഗികാതിക്രമം നേരിട്ടിരുന്നതായാണ് വിവരം. 10 വയസുകാരിയായ പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെ ഒരു ഒൻപത് വയസുകാരനോടൊപ്പം വരുന്നയാളാണ് പെൺകുട്ടികളെ പീഡനത്തിന് ഇരകളാക്കിയതെന്നാണ് സംശയിക്കുന്നത്.

സംഭവം പുറത്തുപറഞ്ഞാൽ അവരെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് ഇത്രയും കാലം പീഡന വിവരം കുട്ടികള്‍ വെളിപ്പെടുത്താതിരുന്നതെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പോക്‌സോ, ഐപിസി എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കണ്ടെത്തുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് നീലങ്ങരൈ പൊലീസ് അറിയിച്ചു.

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു : നാലാം ക്ലാസ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് ഒളവണ്ണയിലെ അറുപത്തിയെട്ടുകാരനാണ് പിടിയിലായത് (Eight Year Old Girl Sexually Abused). 2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം.

വൃദ്ധന്‍ മോശമായി പെരുമാറിയ കാര്യം കുട്ടി സ്‌കൂളില്‍ കൗണ്‍സിലിങ് ചുമതലയുള്ള അധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളിൽ തൊട്ടു എന്നാണ് പരാതി.

പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്‌ടർ എ എസ് ഷെറിൻ , പ്രിസിപ്പൽ എസ് ഐ, വി ആർ അരുൺ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം. രഞ്ജിത്ത്, പി കെ അനൂപ്, ഇ.സബീഷ് കുമാർ, വനിത സിവിൽ പൊലീസ് ഓഫീസർ പി എം ജ്യോതിലക്ഷ്‌മി തുടങ്ങിയവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

Also Read: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തു; പ്രതിക്ക് 111 വർഷം തടവ്

Last Updated : Feb 2, 2024, 10:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.