ETV Bharat / bharat

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 38 ആയി, നിരവധി പേര്‍ ചികിത്സയില്‍ - Kallakurichi Illicit Liquor Tragedy - KALLAKURICHI ILLICIT LIQUOR TRAGEDY

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജ മദ്യം കഴിച്ച് 38 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജ മദ്യ ദുരന്തം  തമിഴ്‌നാട്ടില്‍ വ്യാജ മദ്യ ദുരന്തം  ILLICIT LIQUOR TRAGEDY  ALCOHOL DISASTER IN TAMILNADU
Liquor tragedy in Kallakurichi (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 7:37 AM IST

Updated : Jun 20, 2024, 3:53 PM IST

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം (ETV Bharat)

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 38 ആയി. 100 ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. 20 പേര്‍ നിലവില്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ കലക്‌ടർ എം എസ് പ്രശാന്ത് സന്ദർശിച്ചു. മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ദുരന്തത്തിന് കാരണമായവരെ അറസ്‌റ്റ് ചെയ്യുമെന്നും, ദുരന്തം തടയുന്നതിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തുടര്‍ച്ചയായി വ്യാജമദ്യം കഴിച്ചുണ്ടാകുന്ന മരണ വാര്‍ത്തകളില്‍ ഗവർണർ ആശങ്ക അറിയിച്ചു. കാലാകാലങ്ങളായി, വ്യാജമദ്യത്തിന്‍റെ ഉപയോഗം കാരണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള്‍ മരിക്കുന്നു. അനധികൃത മദ്യ ഉൽപാദനവും ഉപഭോഗവും തടയുന്നതിലെ തുടർച്ചയായ പോരായ്‌മകളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും തമിഴ്‌നാട് രാജ്ഭവൻ പങ്കുവെച്ച പോസ്‌റ്റിൽ പറയുന്നു.

കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് നിരവധി ജീവനുകൾ പൊലിഞ്ഞുവെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആശുപത്രികളില്‍ മറ്റു പലരും അത്യാസന്നനിലയിൽ ജീവനുവേണ്ടി പൊരുതുകയാണെന്നും പോസ്‌റ്റിൽ രാജ്ഭവൻ പരാമർശിക്കുന്നു.

ALSO READ: ഡൽഹിയിൽ അതിശക്തമായ ഉഷ്‌ണ തരംഗം; രണ്ട് ദിവസത്തിനുള്ളിൽ 5 മരണം

Last Updated : Jun 20, 2024, 3:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.