ETV Bharat / bharat

ആസൂത്രിത നുണ പ്രചാരണം;കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ ആരോപണം പാടെ തള്ളി തമിഴ്‌നാട് സർക്കാർ

Tamil Nadu Government Against Nirmala Sitharaman:അയോധ്യ പ്രതിഷ്‌ഠാ ദിനത്തിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും അന്നദാനവും വഴിപാടും അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതായുള്ള നിർമല സീതാരാമന്‍റെ ആരോപണം തള്ളി തമിഴ്‌നാട് സർക്കാർ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.

Nirmala Sitharaman  Ayodhya Consecration  നിർമല സീതാരാമൻ  തമിഴ്‌നാട് സർക്കാർ
Tamil Nadu Government Dismisses Nirmala Sitharaman's Claim That The State Has Barred Puja
author img

By PTI

Published : Jan 21, 2024, 6:19 PM IST

ചെന്നൈ: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‍റെ ആരോപണം തള്ളി തമിഴ്‌നാട് സർക്കാർ (Tamil Nadu Government dismisses Nirmala Sitharaman's claim). അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ദിനത്തിൽ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും അന്നദാനവും വഴിപാടും അനുവദിക്കരുതെന്ന് ഉത്തരവിറക്കിയതായി നിർമല സീതാരാമൻ ഉന്നയിച്ച ആരോപണമാണ് തമിഴ്‌നാട് സർക്കാർ പാടെ തള്ളിയത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് (എച്ച് ആർ സി ഇ) വാക്കാൽ ഉത്തരവിട്ടതായാണ് നിർമല സീതാരാമൻ, തമിഴ്‌നാട് ബിജെപി നേതാക്കളായ അണ്ണാമലൈ, കോയമ്പത്തൂർ സൗത്ത് എംഎൽഎ വനതി ശ്രീനിവാസൻ എന്നിവർ ആരോപിച്ചത്.

എന്നാൽ ഭക്തർക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും നിർമല സീതാരാമനെപ്പോലുള്ള ഉന്നത പദവിയിലുള്ളവർ ഇത്തരം വ്യാജ വാർത്തകൾ ( Nirmala Sitharaman alleges that Tamil Nadu has barred puja in temples on Ayodhya Consecration Day) പ്രചരിപ്പിക്കുന്നതിൽ ഖേദമുണ്ടെന്നും എച്ച് ആർ സി ഇ മന്ത്രി പി കെ ശേഖർബാബു എക്‌സിൽ പറഞ്ഞു. ഇന്ന് നടക്കുന്ന ഡിഎംകെ യുവജന സമ്മേളനം മുന്നിൽക്കണ്ട് കേന്ദമന്ത്രിയും മറ്റ് ബിജെപി നേതാക്കളും ആസൂത്രിതമായി നടത്തുന്ന കിംവദന്തികളാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അയോധ്യ ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ദിനം (Ayodhya Consecration Day) നാളെ (ജനുവരി 22) ആണ് നടക്കാനിരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ( PM Narendra Modi) പങ്കെടുക്കും. സംസ്ഥാനത്ത് പ്രതിഷ്‌ഠ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പൂജ തടഞ്ഞുവെന്ന തമിഴ് ദിനപത്രത്തിന്‍റെ റിപ്പോർട്ട് ടാഗ് ചെയ്‌തു കൊണ്ടാണ് കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചത്.

സീതാരാമൻ എക്‌സിൽ പറഞ്ഞതിങ്ങനെ: "ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം തമിഴ്‌നാട് സർക്കാർ നിരോധിച്ചിരിക്കുന്നു. തമിഴ്‌നാട്ടിൽ ശ്രീരാമന്‍റെ 200-ഓളം ക്ഷേത്രങ്ങളുണ്ട്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജയോ ഭജനയോ പ്രസാദമോ അന്നദാനമോ അനുവദിക്കില്ല.

സ്വകാര്യ ക്ഷേത്രങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നതിനും പൊലീസ് അനുവാദം നൽകുന്നില്ല. ചടങ്ങിന്‍റെ പന്തലുകൾ വലിച്ചുകീറുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തുന്നു. ഈ നടപടിയെ താൻ ശക്തമായി അപലപിക്കുന്നു. തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കാണുന്നത് ഹൃദയഭേദകമായ കാഴ്‌ചയാണ്.

ഭജനയോ പ്രസാദമോ അന്നദാനമോ നടത്തുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണത്തിനിടെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് കേബിൾ ടിവി ഓപ്പറേറ്റർമാർ പറയുന്നു. ഇത് ഇന്ത്യ മുന്നണിയിൽ സഖ്യകക്ഷിയായ ഡിഎംകെയുടെ ഹിന്ദു വിരുദ്ധ ശ്രമങ്ങളാണ്.

തത്സമയ സംപ്രേക്ഷണം നിരോധനിച്ചത് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായാണെന്നാണ് തമിഴ്‌നാട് സർക്കാർ അനൗദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാൽ അയോധ്യ വിധി വന്ന ദിവസം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസവും പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ഹിന്ദു വിരുദ്ധ പാർട്ടിയായ ഡിഎംകെ രാമ ജന്മഭൂമിയിലെ പ്രതിഷ്‌ഠ ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾ സ്വമേധയാ നടത്താനിരുന്ന പരിപാടികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്".

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.