ചെന്നൈ : തമിഴ്‌നാട് ട്രെയിന്‍ അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരുവള്ളൂര്‍ ജില്ലയില്‍ ഇന്നലെ മൈസൂര്‍-ദര്‍ഭംഗ എക്‌സ്പ്രസിന്‍റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. പത്തൊന്‍പത് പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാന്‍ മറ്റൊരു ട്രെയിന്‍ ഏര്‍പ്പാടാക്കി. ട്രെയിന്‍ പുലര്‍ച്ചെ നാലേമമുക്കാലോടെ പുറപ്പെട്ടു. മുഴുവന്‍ യാത്രക്കാരെയും ഇതിലുള്‍ക്കൊള്ളിക്കാനായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂനപക്ഷ മന്ത്രി എസ് എം നാസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ -രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ അടിയന്തരമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണവും തുടര്‍യാത്രകളും ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
திருவள்ளூர் மாவட்டம் கவரைப்பேட்டையில் இரயில் விபத்து நடந்ததை அறிந்து அதிர்ச்சியடைந்தேன்.
— M.K.Stalin (@mkstalin) October 11, 2024
தகவல் கிடைக்கப்பெற்றவுடன், மாண்புமிகு அமைச்சர் @Avadi_Nasar அவர்களையும் மற்றும் மாவட்ட ஆட்சியர் உள்ளிட்ட அரசு அதிகாரிகளையும் விபத்து நடந்த இடத்திற்குச் செல்ல உத்தரவிட்டேன்.
மீட்பு மற்றும்…
പാളം തെറ്റിയ കോച്ചുകള്‍ നീക്കം ചെയ്യാന്‍ അഗ്നിശമന സേനാംഗങ്ങള്‍ രംഗത്തുണ്ട്. പ്രവര്‍ത്തനങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ചെന്നൈ -ഗുഡൂര്‍ സെക്ഷനില്‍ പൊന്നേരി, കവരൈപേട്ട സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പേരമ്പൂര്‍ വഴി ഓടുന്ന മൈസൂര്‍-ദര്‍ഭംഗ ബാഗമതി എക്‌സ്പ്രസാണ് കാവരൈപേട്ട റെയില്‍വേ സ്റ്റേഷനില്‍ വച്ച് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചത്. 1360 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായി തിരുവള്ളുവര്‍ ജില്ല കലക്‌ടര്‍ ടി പ്രഭുശങ്കര്‍ പറഞ്ഞു.
വിവരം ലഭിച്ച ഉടന്‍ തന്നെ തങ്ങള്‍ സ്ഥലത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കാലതാമസമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി തങ്ങളോട് നിര്‍ദേശിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തില്‍ ആളപായമില്ല.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പാകം ചെയ്‌ത ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി അപകടത്തില്‍ പെട്ട ട്രെയിനില്‍ നിന്ന് മാറ്റി പകരം യാത്ര ഉറപ്പാക്കിയെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.
അപകടം ട്രെയിന്‍ ഗതാഗതം താറുമാറാക്കി. പല ട്രെയിനുകളും വഴി തിരിച്ച് വിട്ടു. 28 ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്.
Also Read: ചെന്നൈയില്‍ ട്രെയിന്‍ അപകടം; മൈസൂര്‍-ദര്‍ബാംഗ ട്രെയിന്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു