ETV Bharat / bharat

മലേഷ്യൻ പതാക വീശി താജ്‌മഹലിന് മുന്നിൽ ഫോട്ടോഷൂട്ട്; സിഐഎസ്എഫിനോട് വിശദീകരണം തേടി എഎസ്ഐ

author img

By ETV Bharat Kerala Team

Published : Feb 15, 2024, 7:10 PM IST

താജ്‌മഹലിന് മുന്നിൽ മലേഷ്യൻ പതാക വീശി വനിദോസഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നിയമ ലംഘനവും സുരക്ഷ കാരണങ്ങളും ചൂണ്ടിക്കാട്ടി സിഐഎസ്എഫിനോട് വിശദീകരണം തേടി എഎസ്ഐ.

Taj Mahal Malaysian Flag  Taj Mahal Tourists  മലേഷ്യൻ പതാക താജ്‌മഹൽ  താജ്‌മഹൽ മലേഷ്യൻ വിനോദ സഞ്ചാരികൾ  Taj Mahal Malaysian Tourists issue
Tourists Posing With Malaysian Flag At Taj Mahal; ASI Seeks Report From CISF

ആഗ്ര: താജ്‌മഹലിന് (Taj Mahal) മുന്നിൽ മലേഷ്യൻ പതാക വീശി ഫോട്ടോയെടുത്ത് വിനോദ സഞ്ചാരികൾ (Tourists Posing With Malaysian Flag). സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിയമ ലംഘനം ചൂണ്ടിക്കാട്ടിയും സുരക്ഷ ചോദ്യം ചെയ്‌തും പരക്കെ വിമർശനം ഉയർന്നു. വിഷയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സിഐഎസ്എഫിനോട് വിശദീകരണം തേടി (ASI Seeks Report From CISF).

സംഭവത്തെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് എഎസ്ഐ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്‌കുമാർ പട്ടേൽ സിഐഎസ്എഫിന് കത്തയച്ചു. ഇന്ന് (15-02-24)രാവിലെ ഒമ്പത് മണിയോടെയാണ് മലേഷ്യൻ വിനോദസഞ്ചാരികളുടെ സംഘം താജ്‌മഹലിൽ എത്തിയത്. 8 മുതൽ 10 വരെ സ്ത്രീകളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ഈ സംഘം ഫോട്ടോയും വീഡിയോയും എടുത്തു. പിന്നീട് ഇവർ താജ്‌മഹലിന് മുന്നിൽ നിന്ന് മലേഷ്യൻ പതാകയുമായി പോസ് ചെയ്യുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. ഇവർ പതാക വീശുന്ന വീഡിയോയും പകർത്തി.

സംഘം പതാക വീശി ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നെങ്കിലും സിഐഎസ്എഫ് ഉദ്യോഗസ്ഥരോ എഎസ്ഐ ജീവനക്കാരോ ഇടപെട്ടില്ല. എന്നാൽ, ഒരു ടൂറിസ്റ്റ് ഗൈഡ് സംഘത്തെ തടയുകയും അവരുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു.

താജ്‌മഹലിൻ്റെ പ്രവേശന കവാടത്തിൽ എത്തുമ്പോൾ വിനോദസഞ്ചാരികളെ പരിശോധിക്കാറുള്ളതാണ്. അങ്ങനെയെങ്കിൽ, മലേഷ്യൻ സംഘത്തിന് പതാക എങ്ങനെ സമുച്ചയത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.