ഡൽഹി : റെയിൽവെ സ്‌റ്റേഷനുകളിൽ ഭക്ഷണം വിതരണം ചെയ്‌ത് ഫുഡ് ഡെലിവറി ആപ്പായ സ്വിഗി. ആദ്യ പരീക്ഷണമെന്ന നിലയിൽ നാല് റെയിൽവെ സ്‌റ്റേഷനുകളാണ് ഭക്ഷണം വിതരണത്തിനായി തെരഞ്ഞെടുത്തത് (Swiggy Food Delivery Services IN railway stations). ഇന്ന് മുതലാണ് (05-04-2024) സ്വിഗി ഫുഡ് ഡെലിവറി ആരംഭിക്കുന്നത്. ബെംഗളൂരു, ഭുവനേശ്വർ, വിശാഖപട്ടണം, വിജയവാഡ എന്നീ റെയിൽവേ സ്‌റ്റേഷനുകളിലാണ് ഇന്ന് യാത്രക്കാർക്കായി ഭക്ഷണം എത്തിക്കുക.
വരുന്ന ആഴ്‌ചകളിൽ 59 സ്‌റ്റേഷനുകളിലേക്ക് ഫുഡ് ഡെലിവറി സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് സ്വിഗി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.മുൻകൂട്ടി ഓഡർ ചെയ്‌ത ഭക്ഷണം സ്വിഗി ഫുഡ് മാർക്കറ്റ്‌പ്ലേസും ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (IRCTC ) ചേർന്ന് എത്തിക്കുമെന്നതിനുള്ള ധാരണ പത്രം ഒപ്പിട്ടു.
ഐ ആർ സി ടി സിയുടെ (Indian Railway Catering and Tourism Corporation) ആപ്പിൽ PNR നമ്പർ ( Passenger Name Record ) നൽകി ഭക്ഷണവും അത് ലഭിക്കേണ്ട സ്‌റ്റേഷനും തിരഞ്ഞെടുത്താൽ സ്വിഗി (Swiggy) വഴി മുൻകൂട്ടി ഓർഡർ ചെയ്‌ത ഭക്ഷണ സേവനങ്ങൾ യാത്രക്കർക്ക് ലഭിക്കും. ഭക്ഷണത്തിന്‍റെ പണം ഓൺലൈൻ ആയോ നേരിട്ടോ യാത്രക്കർക്ക് അടക്കാനുള്ള സൗകര്യമുണ്ട്.
ഇന്ത്യയിലെ റെയിൽവെ സ്‌റ്റേഷനുകളിൽ ഭക്ഷണം എത്തിക്കാനുള്ള സ്വിഗിയുടെ പങ്കാളിത്തം യാത്രക്കർക്ക് കൂടുതൽ സൗകര്യത്തോടെ ഇഷ്‌ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ നൽകുകയും, യാത്രകൾ കൂടുതൽ അവിസ്‌മരണീയമാക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ടൂറിസം കോർപറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജയ് കുമാർ ജെയിൻ പറഞ്ഞു.
സ്വിഗിയുടെ പുതിയ ഡെലിവറി സർവീസിന് യാത്രക്കരിൽ നിന്നും ഹോട്ടൽ നടത്തിപ്പ് കാരിൽ നിന്നും മികച്ച പ്രതികരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ എല്ലാവരും സഹകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌താൽ കൂടുതൽ റെയിൽവെ സ്‌റ്റേഷനുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വിഗി സി ഇ ഒ രോഹിത് കപൂർ പറഞ്ഞു.