ETV Bharat / bharat

'കങ്കണയ്‌ക്ക് അടി മാത്രമാണ് കിട്ടിയത്; എന്നാല്‍ രാജ്യത്ത് ആളുകളെ തല്ലിക്കൊല്ലുകയാണ്': സ്വര ഭാസ്‌കര്‍ - Swara Bhasker Criticises Kangana - SWARA BHASKER CRITICISES KANGANA

ആക്രമണങ്ങളെ അപലപിച്ച ചലച്ചിത്രതാരം സ്വര കങ്കണയ്ക്ക് പക്ഷേ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ നേരിട്ട അതിക്രമത്തിലെ കാവ്യനീതിയെ ഉയര്‍ത്തിക്കാട്ടി. മുന്‍ അതിക്രമങ്ങളെ കങ്കണ ന്യായീകരിച്ചത് ഓര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ അവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും സ്വര.

KANGANA RANAUT  കങ്കണ  സ്വരഭാസ്‌കര്‍  സിഐഎസ്എഫ് ഉദ്യോഗസ്ഥ
കങ്കണ, സ്വരഭാസ്‌കര്‍ (ഇന്‍സ്റ്റഗ്രാം)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 10:24 PM IST

ഹൈദരാബാദ്: ആക്രമണങ്ങള്‍ ഏത് രീതിയിലായാലും അപലപിക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്രതാരം സ്വരഭാസ്‌കര്‍. ആക്രമണങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാകില്ല. എങ്കിലും അടുത്തിടെ ചണ്ഡിഗഢ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥ തല്ലിയ കങ്കണയെ തനിക്ക് ഒരു തരത്തിലും സഹായിക്കാനാകില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കാണ് ഈ സംഭവം വഴി മരുന്നിട്ടത്. കങ്കണ പല ആക്രമണങ്ങളെയും നീതികരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്വര സമൂഹ്യമാധ്യമങ്ങളില്‍ കങ്കണ മുന്‍കാലങ്ങളില്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത് മറക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂസ് വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വരയുടെ പരാമര്‍ശങ്ങള്‍. ഒസ്‌കര്‍ വേദിയില്‍ ക്രിസ് റോക്കിനെ മര്‍ദ്ദിച്ച വില്‍സ്‌മിത്തിന്‍റെ നടപടികളെ കങ്കണ എങ്ങനെയാണ് നീതികരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തന്‍റെ അമ്മയെയോ സഹോദരിയെയോ ആരെങ്കിലും അപമാനിച്ചാല്‍ താനും ഇങ്ങനെ തന്നെയാകും പ്രതികരിക്കുക എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ നടപടി തെറ്റാണ്. അവരെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നു. എന്നാല്‍ രാജ്യത്ത് പടരുന്ന ആക്രമണങ്ങളുടെ സംസ്കാരം എന്ന വലിയ വിഷയം ഇവിടെ അവശേഷിക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പതിറ്റാണ്ടുകളിലൊക്കെയും നിരവധി പേരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ തല്ലിക്കൊല്ലുകയും മറ്റും ചെയ്‌തിരുന്നു. പ്രതികള്‍ എന്നിട്ട് സ്വൈര്യവിഹാരം നടത്തുന്നു. കങ്കണ മര്‍ദ്ദിക്കപ്പെട്ടെങ്കിലും അവരെ സംരക്ഷിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ള ആഢംബരങ്ങളുണ്ടെന്നും സ്വര ചൂണ്ടിക്കാട്ടി.

കങ്കണ മര്‍ദ്ദിക്കപ്പെട്ടതിനെ അനുകൂലിച്ച് വന്ന ചില പ്രതികരണങ്ങളില്‍ കങ്കണ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് സ്വരയുടെ പ്രതികരണം. ഇവര്‍ക്ക് മാനസികമായി കുറ്റകൃത്യവാസനയുണ്ടെന്നായിരുന്നു കങ്കണ പറഞ്ഞത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ മൊഹാലി പൊലീസ് കേസെടുത്തു. കുല്‍വീന്ദര്‍ കൗര്‍ എന്ന ഇവര്‍ക്കെതിരെ ഐപിസി 323, 341 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Also Read: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ലജ്ജാകരം, മോദി ഇന്ദിരയെ മാതൃകയാക്കണമെന്ന് കങ്കണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.