ETV Bharat / bharat

പോക്‌സോ കേസ് : കുനിഗൽ ഹംഗറഹള്ളി മഠത്തിലെ സ്വാമിജി അറസ്റ്റിൽ

മഠത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.

swamiji arrested  Pocso case  മഠം  പോക്‌സോ
Swamiji of Kunigal Hangarahalli Mutt arrested on POCSO case
author img

By ETV Bharat Kerala Team

Published : Mar 8, 2024, 9:47 PM IST

തുംകൂർ : ഹംഗറഹള്ളിയിലെ വിദ്യാചൗഡേശ്വരി മഠാധിപതി ബാലമഞ്ജുനാഥ് സ്വാമിജി പോക്‌സോ കേസിൽ അറസ്റ്റില്‍. മഠത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വാമി ലൈംഗികമായി ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ബാലമഞ്ജുനാഥ് സ്വാമിക്കും അദ്ദേഹത്തിന്‍റെ അടുത്ത സഹായി അഭിലാഷിനുമെതിരെ ഹുലിയൂർദുർഗ പൊലീസ് കേസെടുത്തത്. കേസില്‍ കൂടുതൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് വ്യാഴാഴ്‌ച രാത്രി വൈകി മഠത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. തുംകൂർ എസ്പി അശോക് കെവിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Also Read : ചിക്കമംഗളൂരു പോക്‌സോ കേസ്; അമ്മ അടക്കം 4 പേര്‍ കുറ്റക്കാരെന്ന് കോടതി, 49 പേരെ വെറുതെ വിട്ടു

അതേസമയം, ത്വക്ക് രോഗ ചികിത്സക്കെന്ന വ്യാജേന തന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സഹായിയായ അഭിഷേകിനെതിരെ ബാലമഞ്ജുനാഥ് സ്വാമി അടുത്തിടെ പൊലീസിൽ പരാതി നൽകിയിരുന്നു. സേവക് അഭിഷേകും സംഘവും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി കാണിച്ച് 6 പേർക്കെതിരെയാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 10ന് തുംകൂർ സൈബർ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്വാമിക്കെതിരെ പോക്‌സോ കേസ് പുറത്തുവരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.