ETV Bharat / bharat

സ്ഥാനാര്‍ഥികൾക്ക് അനുമതി തേടാന്‍ സുവിധ പോർട്ടല്‍; ഇതുവരെ ലഭിച്ചത് 73,000 അപേക്ഷകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Suvidha Portal applications - SUVIDHA PORTAL APPLICATIONS

തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ക്കുള്ള അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ച ഏകജാലക സേവനമാണ് സുവിധ പോര്‍ട്ടല്‍.

SUVIDHA PORTAL  LOK SABHA ELECTION 2024  സുവിധ പോർട്ടല്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍
Over 73,000 applications received on Suvidha Portal for various approvals related to LS poll says ECI
author img

By ETV Bharat Kerala Team

Published : Apr 7, 2024, 10:28 PM IST

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 73,000 അപേക്ഷകൾ സുവിധ പോർട്ടലിലൂടെ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, പ്ര​ക​ട​ന​ങ്ങ​ള്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ക്കുള്ള അനുമതിക്കായി പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക പരിഹാരമാണ് സുവിധ പോർട്ടൽ.

'തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും പെരുമാറ്റച്ചട്ടത്തിനും പിന്നാലെ, വെറും 20 ദിവസത്തിനുള്ളിൽ, 73,379 അനുമതി അഭ്യർത്ഥനകളാണ് സുവിധ പ്ലാറ്റ്‌ഫോമിന് രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നുമായി ലഭിച്ചത്. അതിൽ 44,626 അഭ്യർത്ഥനകൾ (60 ശതമാനം) അംഗീകരിച്ചിട്ടുണ്ട്.'- തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഏകദേശം 11,200 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ആകെ ലഭിച്ച അപേക്ഷകളുടെ 15 ശതമാനമാണിത്. അസാധുവോ ഡ്യൂപ്ലിക്കേറ്റോ ആയ 10,819 അപേക്ഷകൾ റദ്ദാക്കിയതായും തെരഞ്ഞെടുപ്പ് ബോഡി അറിയിച്ചു. ബാക്കിയുള്ള അപേക്ഷകൾ പ്രോസസ്‌ ചെയ്‌തു വരികയാണെന്നും തെരഞ്ഞെടുപ്പ് പാനൽ അറിയിച്ചു.

തമിഴ്‌നാട് (23,239), പശ്ചിമ ബംഗാൾ (11,976), മധ്യപ്രദേശ് (10,636) എന്നിവിടങ്ങളിൽ നിന്നാണ് പരമാവധി അപേക്ഷകൾ ലഭിച്ചത്. ചണ്ഡിഗഡ് (17), ലക്ഷദ്വീപ് (18), മണിപ്പൂർ (20) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കുറഞ്ഞ അഭ്യർത്ഥനകൾ ലഭിച്ചത്.

റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും പുറമേ താൽക്കാലിക പാർട്ടി ഓഫീസുകൾ തുറക്കുന്നതിനും, വീടുതോറും കയറി ക്യാൻവാസ് ചെയ്യുന്നതിനും, വീഡിയോ വാനുകൾക്കും ഹെലികോപ്റ്ററുകൾക്കും വാഹന പെർമിറ്റുകൾക്കും ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമുള്ള അനുമതികളും സുവിധ പോര്‍ട്ടല്‍ നല്‍കും. അപേക്ഷകളുടെ തത്സമയ ട്രാക്കിങ്, സ്‌റ്റാറ്റസ് അപ്‌ഡേറ്റുകൾ, ടൈംസ്‌റ്റാമ്പ് ചെയ്‌ത അപേക്ഷകള്‍, എസ്‌എംഎസ്‌ വഴിയുള്ള ആശയ വിനിമയം എന്നീ സേവനങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്.

Also Read : വോട്ടര്‍മാരുടെ പങ്കാളിത്തം കുറയൽ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ല ഉദ്യോഗസ്ഥരുമായി നിര്‍ണായക കൂടിക്കാഴ്‌ച നടത്തി - EC Holds Meet To Low Voter Turnout

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.