ETV Bharat / bharat

ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി - Money Laundering Case

ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീം കോടതി തള്ളി. കേസ് രാഷ്‌ട്രീയപ്രേരിതമെന്ന് ശിവകുമാർ ആരോപിച്ചിരുന്നു.

Case Against D K Shivakumar  Supreme Court  കള്ളപ്പണം വെളുപ്പിക്കൽ കേസ്  Money Laundering Case  കേസ് സുപ്രീം കോടതി തള്ളി
ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി
author img

By PTI

Published : Mar 5, 2024, 4:14 PM IST

ന്യൂഡൽഹി : കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി തള്ളി (Supreme Court Dismisses Money Laundering Case Against D K Shivakumar ) . കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്ക് നൽകിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇ ഡി) സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി വിധിയില്‍ ഇ ഡി അപ്പീൽ നൽകിയേക്കും.

ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിവകുമാറിന് ഇളവ് അനുവദിച്ചത്. 2017 ആഗസ്‌ത് മുതൽ ആദായനികുതി വകുപ്പ് ശിവകുമാറിനെതിരെ നടത്തിയ നികുതി വെട്ടിപ്പ് അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ പലയിടങ്ങളിലും നടത്തിയ പരിശോധനയാണ് കേസിന്‍റെ തുടക്കം. ബിസിനസ് അസോസിയേറ്റും മദ്യവ്യാപാരിയുമായ സച്ചിൻ നാരായൺ, മറ്റൊരു അസോസിയേറ്റ് സുനിൽ കുമാർ ശർമ, കർണാടക ഭവൻ (ഡൽഹി) ജീവനക്കാരനായ എ ഹനുമന്തയ്യ, കർണാടകയിലെ മുൻ സർക്കാർ ജീവനക്കാരനും കെയർടേക്കറുമായ രാജേന്ദ്ര എൻ എന്നിവരുടെ വീടുകളിലും മറ്റുമാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് നടന്നത്.

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 8.59 കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു, അതിൽ 41 ലക്ഷം രൂപ ശിവകുമാറിന്‍റെ നികുതി ബാധ്യതയും കാർഷിക വരുമാനവും ബിസിനസ് വരുമാനവുമായും പണം ക്ലെയിം ചെയ്‌ത ശേഷം സുനിൽ കുമാർ ശർമ്മയുടേതായി 7.58 ലക്ഷത്തിലധികം രൂപയും ലഭിച്ചു.

നികുതി വെട്ടിപ്പ് ആരോപിച്ച് നികുതി വകുപ്പ് പിന്നീട് ബെംഗളൂരു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൂടാതെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഈ പരാതി കണക്കിലെടുത്ത് 2018 ൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്‌തു. ആറു വർഷം മുൻപ് റജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് 2019 സെപ്‌തംബറിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ശിവകുമാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. അറസ്‌റ്റ് ചെയ്‌ത അടുത്ത മാസം തന്നെ ശിലകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ല്‍ ശിവകുമാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂല വിധി ലഭിച്ചിരിക്കുന്നത്.

ALSO READ : കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംപി ധീരജ് സാഹു വീണ്ടും ഇഡിക്ക് മുന്നിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.