പട്‌ന: ബീഹാറിൽ പരീക്ഷ കഴിഞ്ഞ് വരുന്നതിനിടെ നിയമ വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. ബിഎൻ ലോ കോളജിൽ പരീക്ഷയെഴുതി മടങ്ങിവരുന്ന വഴി ഹാജിപൂർ സ്വദേശി ഹർഷ് രാജിനെ ഒരു സംഘം ആളുകള്‍ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
കോളജിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പത്തോളം മുഖംമൂടി ധാരികള്‍ ഹർഷിനെ അക്രമിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികളെല്ലാം ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് അക്രമികളെ തിരിച്ചറിയാനായില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എങ്കിലും മരിച്ച ഹർഷ് രാജ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിലരുമായി വഴക്കിട്ടിരുന്നതായി പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടുണ്ട്. ഇതേ പ്രശ്‌നത്തിൻ്റെ പേരിലായിരിക്കാം കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉടന്‍ പരിശോധിക്കും.
ALSO READ:ജീവനെടുത്ത് ഓൺലൈൻ ലോൺ ആപ്പ് ; എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു