ETV Bharat / bharat

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വീണ്ടും നടപടിയെടുത്ത് ശ്രീലങ്കൻ നാവികസേന; ബോട്ട് പിടിച്ചെടുത്തു, എട്ട് പേര്‍ അറസ്റ്റില്‍ - Sri lanka arrested Indian fishermen - SRI LANKA ARRESTED INDIAN FISHERMEN

ഈ വര്‍ഷം ഇതുവരെ തമിഴ്‌നാട്ടിൽ നിന്നുള്ള 350 -ലധികം മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയിലായിട്ടുള്ളത്.

ശ്രീലങ്കൻ നാവികസേന  ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ  TAMIL NADU FISHERMEN ARREST  FISHERMEN ARRESTED
Representational Image (ANI Photo)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 6:17 PM IST

രാമേശ്വരം (തമിഴ്‌നാട്): രാമേശ്വരം തീരത്ത് കടലില്‍ മത്സ്യബന്ധനത്തിനായി പോയ ഇന്ത്യന്‍ ബോട്ട് ശ്രീലങ്കൻ നാവികസേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളെയും അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് എഐടിയുസി ഫിഷിങ്‌ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സിആർ സെന്തിൽവേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതുവരെ 350 - ലധികം മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായിട്ടുണ്ടെന്നും അതിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ എല്ലാ വർഷവും ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകാറുണ്ട്.

ധാരാളം ബോട്ട് ആക്രമണങ്ങളും നടക്കുന്നുണ്ട്. അതിൽ ഇതിനോടകം രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. ഈ വർഷം മാത്രം 350 - ലധികം മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. അതിനാൽ, മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ട്”. സിആർ സെന്തിൽവേൽ പറഞ്ഞു.

നേരത്തെ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കുറച്ച് ആഴ്‌ചകൾക്ക് മുൻപ് കത്തയച്ചിരുന്നു.

Also Read: 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.