കൊളംബോ : ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍ അറിയിച്ചു. അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണെന്നും ഹൈക്കമ്മിഷന്‍ വ്യക്തമാക്കി. രാമനാഥപുരത്തിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന നേരത്തെ പിടികൂടിയിരുന്നു.
എട്ട് മീന്‍പിടുത്തക്കാരെയും ഇവരുടെ രണ്ട് യന്ത്രവത്കൃത വള്ളങ്ങളുമാണ് പിടികൂടിയത്. രാമനാഥപുരം സ്വദേശികളായ മങ്ങാട് ഭാത്രപ്പൻ (55), റെഡ്ഡയൂരാണി, കണ്ണൻ (52), ചിന്ന റെഡ്ഡയൂരാണി മുത്തുരാജ് (55), അഗസ്ത്യാർ കുടം കാളി (50), തങ്കച്ചിമാട് യാസിൻ (46), ജീസസ്, ഉച്ചിപ്പുള്ളി രാമകൃഷ്‌ണൻ, വേലു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കാങ്കസന്തുറൈ നേവൽ ക്യാമ്പിലേക്ക് കൊണ്ടുപോയിരുന്നു.
പാക്ക് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സത്തൊഴിലാളികള്‍ അതിര്‍ത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബര്‍ ഏഴിന് 324 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് സേന പിടികൂടിയത്. രണ്ട് ബോട്ടുകളും പിടികൂടിയെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നിരന്തരമായി ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് തമിഴ്‌നാട് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി ജയശങ്കറിന് പലതവണ കത്തയച്ചിരുന്നു. മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുന്നതും ബോട്ടുകൾ കണ്ടുകെട്ടുന്നതും തീരദേശവാസികള്‍ക്കിടയിൽ കടുത്ത ദുരിതവും അനിശ്ചിതത്വവും ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുമെന്ന് ജയശങ്കർ സ്റ്റാലിന് ഉറപ്പുനല്‍കി.
Also Read: അതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ചു; തമിഴ്‌നാട്ടില്‍ നിന്നുള്ള 22 മീന്‍പിടുത്തക്കാരെ ശ്രീലങ്ക പിടികൂടി