ETV Bharat / bharat

ബിജെപിയുടെ തോല്‍വി, അയോധ്യയിലെ ജനങ്ങളെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; നടപടി വേണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് - BJPs Defeat in LS Polls

author img

By ETV Bharat Kerala Team

Published : Jun 8, 2024, 10:55 PM IST

അയോധ്യയിലെ ജനങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യയിലെ മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ തേജ് നരേൻ പാണ്ഡെ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിക്ക് പിന്നാലെയാണ് ജനങ്ങള്‍ക്ക് നേരെ അധിക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

ABUSING AYODHYA PEOPLE  SP LEADER  AYODHYA  ലോക്‌സഭ തെരഞ്ഞെടുപ്പ്  തേജ് നരേൻ പാണ്ഡെ  ബിജെപി
പ്രതീകാത്മക ചിത്രം (ETV Bharat)

അയോധ്യ (യുപി) : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്ക് ശേഷം അയോധ്യയിലെ ജനങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് അയോധ്യയിലെ മുൻ സമാജ്‌വാദി പാർട്ടി എംഎൽഎ തേജ് നരേൻ പാണ്ഡെ ശനിയാഴ്‌ച അധികാരികളോട് ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ, അയോധ്യയിലെ വോട്ടർമാർക്കെതിരെ നിരവധി ആളുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു.

അയോധ്യയിലെ പൗരന്മാരെ അധിക്ഷേപിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് കർശന നടപടി സ്വീകരിക്കണമെന്ന് എസ്‌പി നേതാവ് വാർത്താസമ്മേളനത്തിൽ അയോധ്യയിലെ അധികാരികളോട് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഓരോ ചുവടിലും അയോധ്യയിലെ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്ന് അദ്ദേഹം ആരോപിച്ചു.

'അയോധ്യയിലെ ജനങ്ങളുടെ വീടുകളും കടകളും നശിപ്പിക്കപ്പെട്ടു, ശരിയായ നഷ്‌ടപരിഹാരവും നൽകിയില്ല. സർക്കാരിന്‍റെ നിർദേശപ്രകാരം, പൊലീസ് ഭരണകൂടം ഭീഷണിയും സ്വേച്ഛാധിപത്യവും കൊള്ളയും ഉപയോഗിച്ചു. ആക്രമിക്കപ്പെട്ട പൊതുജനങ്ങൾ പരാതിയുമായി എത്തിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ അവർ ബിജെപിയെ പരാജയപ്പെടുത്തി സമാജ്‌വാദി പാർട്ടിയെ തെരഞ്ഞെടുത്തു' -പാണ്ഡെ പറഞ്ഞു.

ഈ വർഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് സിറ്റിങ് എംപി ലല്ലു സിങ് എസ്‌പിയുടെ അവധേഷ് പ്രസാദിനോട് പരാജയപ്പെട്ടിരുന്നു. അയോധ്യ ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ്.

'അയോധ്യയിലെ ബിജെപിയുടെ അഹങ്കാരവും ഇവിടത്തെ ജനങ്ങൾ തകർത്തു. ഇന്ന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രിയായതിനെക്കാൾ കൂടുതൽ ചർച്ച ചെയ്യുന്നത് അയോധ്യ ബിജെപിക്ക് നഷ്‌ടപ്പെടുന്നതിനെ കുറിച്ചാണ്. ഇക്കാരണത്താൽ ബിജെപി ഏജന്‍റുമാർ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റുകൾ നടത്തുകയാണ്' -പാണ്ഡെ പറഞ്ഞു. ഇത്തരക്കാർക്കെതിരെ സർക്കാരും ഭരണകൂടവും കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'ഇന്ത്യ സഖ്യം പാര്‍ലമെന്‍റിനകത്തും പുറത്തും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും; തെരഞ്ഞെടുപ്പ് ഫലം വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്‌ട്രീയം തള്ളിക്കളയുന്നത്': മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.