ETV Bharat / bharat

ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വരുന്നു: ലക്ഷ്യം വിനോദ സഞ്ചാരം

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഡിസംബർ 6വരെ ന്യൂഡൽഹിയിലും മുംബൈയിലും ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിലാണ് ദക്ഷിണാഫ്രിക്കൻ ടൂറിസം മന്ത്രി പട്രീഷ്യ ഡി ലില്ലെ.

South Africa India  direct flight Boost Tourism  ദക്ഷിണാഫ്രിക്ക ഇന്ത്യ  വിമാന സർവീസുകൾ
South Africa India (ETV Bharat)
author img

By

Published : 15 hours ago

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കൻ ടൂറിസം വകുപ്പ്. ദക്ഷിണാഫ്രിക്കൻ ടൂറിസം മന്ത്രി പട്രീഷ്യ ഡി ലില്ലെയാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതെന്നും, ഇന്ത്യൻ സർക്കാരുമായും മൂന്ന് വിമാനക്കമ്പനികളുമായും ദക്ഷിണാഫ്രിക്ക ചർച്ച നടത്തുകയാണെന്നും പട്രീഷ്യ ഡി ലില്ലെ പറഞ്ഞു.

നിലവിൽ, എമിറേറ്റ്സ്, കെനിയ എയർവേയ്‌സ്, എയർ മൌറീഷ്യസ്, എത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ സീഷെൽസ്, റുവാൻഡ് എയർ, ഖത്തർ എയർവേയ്‌സ് എന്നീ വിമാന കമ്പനികള്‍ ഇന്ത്യയുമായി ബന്ധിപ്പിച്ച് ലേയോവർ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ദക്ഷിണാഫ്രിക്കൻ ടുറിസം മെച്ചപ്പെടുത്താനാകുമെന്നുമാണ് പ്രീക്ഷയെന്ന് പട്രീഷ്യ ഡി ലില്ലെ പറയുന്നു.

നിലവില്‍ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. നേരിട്ടുള്ള വിമാനങ്ങൾ സര്‍വീസുകള്‍ വഴി വ്യാപാര, ബിസിനസ് മേഖലകളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ലില്ലെ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഡിസംബർ 6 വരെ ന്യൂഡൽഹിയിലും മുംബൈയിലും ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിലാണ് പട്രീഷ്യ ഡി ലില്ലെ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ത്യക്കാര്‍ നേരിടുന്ന ഇ-വിസ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടുണ്ട്. ഇ-വിസ ഉപയോഗിച്ച് ഇന്ത്യക്കാരന് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നത് വളരെ എളുപ്പമാണ് കൊവിഡ് മഹാമാരിയില്‍ രാജ്യം നേരിട്ട പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യം പൂര്‍വ സ്ഥിതിയിലേക്ക് വരുന്നുണ്ട്, കൊവിഡിന് മുൻപ് 2019ല്‍ 95,000 ഇന്ത്യക്കാര്‍ വന്നിരുന്ന രാജ്യത്ത് 2023 ആയപ്പോള്‍ അത് 79,000 ആയി കുറഞ്ഞു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 59,000 ഇന്ത്യക്കാർ ഇതിനകം ദക്ഷിണാഫ്രിക്ക സന്ദർശിച്ചിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളെ എത്തിക്കാൻ നിലവിലെ തീരുമാനം ഗുണതരമാകുമെന്നും മന്ത്രി പറഞ്ഞു. വിനോദം, സാഹസിക ടൂറിസം, സ്പോർട്‌സ് ടൂറിസം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ക്ഷിണാഫ്രിക്കൻ ടൂറിസം മന്ത്രി പട്രീഷ്യ ഡി ലില്ലെ പറഞ്ഞു.

Read More: യുപി സർക്കാരിന്‍റെ നിയന്ത്രണങ്ങൾക്കിടെ രാഹുൽ ഗാന്ധി സംഭാലിലേക്ക്; ഒപ്പം അഞ്ച് എംപിമാരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.