ഡെറാഡൂൺ: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ പ്രസാദങ്ങളുടെ പവിത്രത സംരക്ഷിക്കാനുള്ള നടപടികളുമായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി). വർഷത്തിലൊരിക്കൽ പ്രസാദത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കമ്മിറ്റി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം പുറപ്പെടുവിച്ചു. ക്ഷേത്രത്തിൽ നൽകുന്ന പ്രസാദത്തിന്‍റെ ഭക്ഷ്യ സുരക്ഷ ഓഡിറ്റ് ഇടയ്ക്കിടെ നടത്തുമെന്ന് മാർഗ നിർദേശത്തില്‍ പറയുന്നു.
പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളുടെ ഗുണനിലവാര പരിശോധനയും നടത്തും. പ്രസാദം തയ്യാറാക്കുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പ്രസാദത്തിന്‍റെ പരിശുദ്ധിയും പരിപാലനവും ബദ്‌രി കേദാറിൽ നിരീക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് അജേന്ദ്ര അജയ് പറഞ്ഞു. ഇതിനായി പ്രത്യേകം സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാദം തുടരുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിവേദ്യത്തിന് ഉപയോഗിക്കുന്ന അരി, എണ്ണ, കുങ്കുമം മുതലായ എല്ലാ സാധനങ്ങളിലും സുരക്ഷ പരിശോധയ്ക്കുള്ള ക്രമീകരണം വരും കാലങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ബികെടിസി നടത്തുന്ന എല്ലാ ക്ഷേത്രങ്ങളിലും ഈ സംവിധാനം നടപ്പാക്കുമെന്നും അജേന്ദ്ര അജയ് പറഞ്ഞു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമത്തില്‍ പറയുന്നത്:
അടുക്കളയുടെ വലിപ്പം, പ്രസാദം ഉണ്ടാക്കുമ്പോള്‍ ഉയരുന്ന പുക പുറന്തള്ളൽ എന്നിവയ്ക്ക് പുറമെ കുടിവെള്ള ക്രമീകരണം സംബന്ധിച്ചും കർശന വ്യവസ്ഥകൾ എസ്‌ഒപി ഏർപ്പെടുത്തിയിട്ടുണ്ട്. കൈ കഴുകുന്നതിനുള്ള സൗകര്യത്തിനായി, തണുത്തതും ചൂടുവെള്ളവും പ്രത്യേകം ക്രമീകരിക്കാൻ എസ്ഒപിയിൽ നിർദേശമുണ്ട്. ഡ്രയറും ടവലും സഹിതം ഉറപ്പാക്കണം.
പ്രസാദത്തിനുള്ള അസംസ്‌കൃത വസ്‌തുക്കൾ വിശ്വസനീയവും അറിയപ്പെടുന്നതുമായ വ്യാപാരികളിൽ നിന്ന് വാങ്ങുകയും വാങ്ങുമ്പോൾ ശരിയായി പരിശോധിക്കുകയും വേണം. അസംസ്‌കൃത വസ്‌തുക്കളില്‍ കല്ലുകൾ, മുടി, ഗ്ലാസ്, പ്രാണികൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം. പായ്ക്ക് ചെയ്‌ത എണ്ണ, മസാലകൾ, നെയ്യ്, കുങ്കുമം എന്നിവ മാത്രമേ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കാവൂ.
ഗുണനിലവാരം, എക്‌സ്‌പിയറി ഡേറ്റ്, നിർമ്മാതാവിന്‍റെ പേര് വിലാസം, ഫുഡ് ലൈസൻസ് നമ്പർ എന്നിവ പരിശോധിച്ചതിന് ശേഷം മാത്രമേ ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിക്കാവൂ. ഭക്ഷണം തയ്യാറാക്കാനുള്ള എണ്ണ വീണ്ടും ഉപയോഗിക്കരുത്. എണ്ണയും നെയ്യും കൊണ്ട് ഉണ്ടാക്കുന്ന പ്രസാദം മൂന്ന് പ്രാവശ്യം മാത്രമേ ചൂടാക്കാൻ പാടുള്ളൂ.
പ്രസാദം തയ്യാറാക്കുന്നതിന് മുമ്പും പ്രസാദത്തിന്‍റെ പാത്രങ്ങൾ വൃത്തിയാക്കിയതിന് ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായും കൈകഴുകണം. പ്രസാദം ഉണ്ടാക്കുന്നവർ ആരോഗ്യമുള്ളവരായിരിക്കണം. ഡ്രൈ ഫ്രൂട്ട്‌സോ സുഖ് പ്രസാദമോ തടിയുടെ മുകളിലോ പ്ലാസ്റ്റിക് പാക്കറ്റുകളിലോ സൂക്ഷിക്കണം.
ഇതിനുപുറമെ, പഴയ പ്രസാദമാണ് ആദ്യം ഉപയോഗിക്കേണ്ടത്, കൂടാതെ പ്രസാദം സൂക്ഷിക്കുന്നതിനായി ഒരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യണം. കൂടാതെ, മുൻകൂർ സംഭാവനയും പുനരുപയോഗവുമെല്ലാം എസ്ഒപി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Also Read: "ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കൂ"; തിരുപ്പതി ലഡു വിവാദത്തിൽ സുപ്രീം കോടതി