ETV Bharat / bharat

കൊടുംചൂടില്‍ ദാഹമകറ്റാം ; സോഡയ്ക്ക് പകരം ഇവയൊന്ന് പരീക്ഷിക്കൂ

പുറത്തിറങ്ങിയാല്‍ ചൂട് മൂലം അവശരാകുകയാണ് നാം. പലപ്പോഴും നാം അതിന് കണ്ടെത്തുന്ന പ്രതിവിധിയാകട്ടെ ശരീരത്തിന് ഏറെ ദോഷമുണ്ടാക്കുന്ന സോഡകളും മറ്റ് പാനീയങ്ങളും. എന്നാല്‍ ഇവയ്ക്ക് ബദലാകാന്‍ ഇനി പറയുന്ന ഈ പാനീയങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ.

soda alternatives  Fruit juice  Vegetable juice  Coconut water
Thirsty? Try One of These 11 Refreshing Alternatives to Soda
author img

By ETV Bharat Kerala Team

Published : Mar 15, 2024, 11:09 PM IST

വേനല്‍ക്കാലമായതോടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ അമിതമായ ദാഹവും നമ്മെ തളര്‍ത്തുന്നു(soda alternatives). പലപ്പോഴും ദാഹമകറ്റാന്‍ നാം സോഡയെ ആശ്രയിക്കുന്നു. എന്നാല്‍ സോഡയടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. സോഡ അടങ്ങിയ പാനീയങ്ങള്‍ നമ്മെ അമിതവണ്ണവും വൃക്ക രോഗങ്ങളുമടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അമിത വണ്ണമുള്ള കുട്ടികളില്‍ 61 ശതമാനവും മുതിര്‍ന്നവരില്‍ 50 ശതമാനവും നിത്യവും സോഡ കുടിക്കുന്നവരാണെന്നൊരു പഠനം 2017 നവംബറില്‍ ഒബിസിറ്റിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2013-2014ലെ സര്‍വേ അനുസരിച്ചുള്ള കണക്കുകളായിരുന്നു അത്. 2003-04ല്‍ ഇത് യഥാക്രമം 80,62 എന്ന തോതിലായിരുന്നു(Fruit juice).

രണ്ടിനും പത്തൊന്‍പതിനുമിടയില്‍ പ്രായമുള്ള 18,600 കുട്ടികളെയും 20 വയസിന് മുകളിലുള്ള 27,652 പേരെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു(Vegetable juice). ഇതിന് പുറമെ സോഡയുടെ ഉപഭോഗം ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിനും വന്‍കുടലിലെ അര്‍ബുദത്തിനും ഇവ വഴിയുള്ള മരണത്തിനും കാരണമാകുമെന്നൊരു പഠനം 2019 സെപ്റ്റബറില്‍ ജാമ ഇന്‍റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു(Coconut water).

ശരിക്കും യാതൊരു പോഷകാംശവും ഇല്ലാത്തൊരു പാനീയമാണ് സോഡ. ഇത് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരു പ്രയോജനവുമില്ലെന്നാണ് എവരി ഡേ ഹെല്‍ത്തിന്‍റെ പോഷകാഹാരവിദഗ്ദ്ധ കെല്ലി കെന്നഡി പറയുന്നത്. ഒരു കുപ്പി സോഡയില്‍ 36.8 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ് അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്‍റെ കണക്ക്. ഇത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ശുപാര്‍ശ പ്രകാരം ഒരു സ്‌ത്രീക്ക് ഒരു ദിവസം വേണ്ടതിന്‍റെ ഒന്നര മടങ്ങ് കൂടുതലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മധുരം ചേര്‍ത്ത എല്ലാത്തിനും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിന് പകരം നിത്യവും മധുരമില്ലാത്ത കാപ്പിയോ ചായയോ വെള്ളമോ കുടിക്കുന്നത് ടൈപ്പ്2 പ്രമേഹ സാധ്യത 25ശതമാനം കുറയ്ക്കുന്നു.

സോഡ നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് നല്ല ആഹാരം കഴിക്കാനാകില്ലെന്നും കെല്ലി ചൂണ്ടിക്കാട്ടുന്നു. സോഡയ്ക്ക് പകരം കുടിക്കാനാകുന്ന നിരവധി പോഷക പ്രദമായ പാനീയങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.

സാധാരണ വെള്ളം

പണ്ട് മുതല്‍ നമ്മള്‍ കുടിക്കുന്ന സാധാരണ വെള്ളം തന്നെയാണ് സോഡയ്ക്ക് പകരമുള്ള ഏറ്റവും നല്ല പ്രതിവിധി.സ്വാദിഷ്‌ടമായ രുചികള്‍ ചേര്‍ത്ത് സാധാരണ വെള്ളം തന്നെ കുടിക്കാം. വിപണിയില്‍ ഇത്തരം ധാരാളം പാനീയങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയിലെല്ലാം തന്നെ കൃത്രിമ മധുരവും നിറവും രുചിയും മറ്റുമാണ് ഉള്ളത്. ഇതിനെ സ്വാഭാവികമായി ചില രുചികള്‍ നല്‍കി നമുക്ക് ഇവ വീട്ടില്‍ തയാറാക്കാം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഫലങ്ങളോ പച്ചക്കറികളോ ആയൂര്‍വേദ മരുന്നുകളോ സുഗന്ധ വ്യഞ്ജനങ്ങളോ ചേര്‍ത്ത് ഇവ തയാറാക്കാം. നാരങ്ങ, ഓറഞ്ച്, തണ്ണിമത്തന്‍, വെള്ളരി, തുടങ്ങിയവ ചേര്‍ത്ത് ഇത്തരം പാനീയങ്ങള്‍ തയാറാക്കാം. ഐസിട്ടതോ തണുപ്പിച്ചതോ ആയ വെള്ളത്തില്‍ ഇവ പരീക്ഷിക്കാം. ഐസ്ക്യൂബ് ട്രേയില്‍ അരിഞ്ഞ പഴങ്ങള്‍ വച്ച ശേഷം വെള്ളവും ചേര്‍ത്ത് തണുപ്പിക്കാം. നിറമുള്ള പഴങ്ങളാകണം ഇങ്ങനെ ഉപയോഗിക്കേണ്ടത്.

ചൂടുള്ളതോ തണുപ്പിച്ചതോ ആയ ഗ്രീന്‍ ടീ

പലതരം അര്‍ബുദങ്ങള്‍ തടയുന്നതിന് ഏറെ ഫലപ്രദമാണ് ഗ്രീന്‍ ടീയെന്ന് നേരത്തെ തന്നെ ചില പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതന് പുറമെ ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, കരള്‍ രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവ തടയാനും ഗ്രീന്‍ടീ ഫലപ്രദമാണ്. ഇതില്‍ കലോറിയില്ലാത്തതിനാല്‍ ഉയര്‍ന്ന തോതില്‍ ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. വിവിധതരം ഗ്രീന്‍ടീകള്‍ ലഭ്യമാണ്. ചൂടോടെയോ തണുപ്പിച്ചോ ഇതുപയോഗിക്കാവുന്നതാണ്.

ദാഹമകറ്റാന്‍ വിലക്കൂടിയ വിറ്റാമിന്‍ അടങ്ങിയ പാനീയങ്ങളോ പഞ്ചസാര ചേര്‍ത്ത സോഡയോ വാങ്ങിക്കുടിക്കേണ്ടതില്ല. നല്ല മധുരമുള്ള മാതളമോ മുന്തിരയോ ഉപയോഗിച്ച് വീട്ടില്‍ നല്ല കട്ടിയുള്ള പഴച്ചാറുകള്‍ തയാറാക്കാവുന്നതാണ്. മുന്തിരിച്ചാറുകള്‍ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. ഹൃദയത്തിന് ഏത് തരം മുന്തിരിയാണ് അഭികാമ്യം എന്ന കാര്യം ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം പഴച്ചാറുകളില്‍ പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുന്നത് അത്ര നന്നല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനൊപ്പം പഴങ്ങളിലുള്ള നാരുകള്‍ പഴച്ചാറുകളില്ലെന്നതും ഇതിന്‍റെ ഒരു പോരായ്‌മയാണ്. സോഡയോടുള്ള നിങ്ങളുടെ ആഭിമുഖ്യം ഒഴിവാക്കാന്‍ ആകുന്നില്ലെങ്കില്‍ വല്ലപ്പോവും ഇതിനെ അല്‍പ്പം ആരോഗ്യകരമാക്കി ഉപയോഗിക്കാവുന്നതാണ്. നാരങ്ങ ചേര്‍ത്ത് അല്‍പ്പം മധുരവും കൂടി ഉപയോഗിക്കാം.ഇത് കലോറി രഹിതവും കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ തോതില്‍ അടങ്ങിയതുമാണ്. സോഡയും പഞ്ചസാരയും വിശപ്പില്ലാതാക്കുമെന്നൊരു പഠനം പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.

റെഡ് വൈന്‍ മിതമായി ഉപയോഗിക്കുന്നത് നല്ലതാണ്. കോള ഉപയോഗിക്കുന്നതിനെക്കാള്‍ എപ്പോഴും നല്ലതാണ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത്. പ്രത്യേകിച്ച് ചുവന്ന നിറമുള്ള വൈനുകള്‍. ഇതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ചിലതരം അര്‍ബുദങ്ങളെ തടയാനും ഇത് സഹായിക്കും. ചുവന്ന വൈനിലെ ആന്‍റി ഓക്‌സിഡന്‍റ് സംയുക്തമാണ് അര്‍ബുദ കോശങ്ങളില്‍ നിന്ന് നമുക്ക് സംരക്ഷണമേകുന്നത്. അതേസമയം ഇത് മിതമായ തോതില്‍ ആണെങ്കില്‍ മാത്രമേ ഈ ആരോഗ്യഗുണങ്ങള്‍ ഉണ്ടാകൂ എന്നും പഠനം പറയുന്നു. ഇപ്പോള്‍ നിങ്ങള്‍ മദ്യം ഉപയോഗിക്കുന്നവരല്ലെങ്കില്‍ ഇത്തരം ഗുണങ്ങളുണ്ടെന്ന് കരുതി ഇവ ശീലിക്കേണ്ടതില്ല.

മദ്യപാനം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന ഏഴാമത്തെ ഘടകമാണ്. സ്‌ത്രീകള്‍ നിത്യവും നാല് ഔണ്‍സ് റെഡ് വൈന്‍ മാത്രമേ കുടിക്കാവു എന്നാണ് മെഡിസിന്‍ പ്ലസിന്‍റെ ശുപാര്‍ശ. പുരുഷന്‍മാര്‍ എട്ട് ഔണ്‍സും.

പച്ചക്കറികള്‍ കൊണ്ടുള്ള ജ്യൂസ്

ഈ കൊടും ചൂടിനെ നേരിടാന്‍ പച്ചക്കറി ജ്യൂസ് ഒരു ആരോഗ്യകരമായ പാനീയമാണ്. ഇതില്‍ ധാരാളം സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഓറഞ്ച് ജ്യൂസില്‍ 24 ഗ്രാം പഞ്ചസാരയുള്ളപ്പോള്‍ ഒരു കപ്പ് തക്കാളി ജ്യൂസില്‍ കേവലം ആറ് ഗ്രാം മാത്രമാണ് പഞ്ചസാരയുടെ അളവ്. പച്ചക്കറി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ സോഡിയവും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് തക്കാളി ജ്യൂസില്‍ 629 മില്ലി ഗ്രാം സോഡിയമുണ്ട്. ഇത് ദിവസവും വേണ്ടതിന്‍റെ 27ശതമാനം വരും.

പച്ചക്കറി ജ്യൂസിനെ മധുരമുള്ളതാക്കാന്‍ അല്‍പ്പം പഴങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഇത് അരിയേണ്ട കാര്യമില്ല. ഇനി നിങ്ങള്‍ക്ക് അല്‍പ്പം ഹോട്ടാക്കണമെങ്കില്‍ കുറച്ച് കുരുമുളകും അല്‍പ്പം സോസും ചേര്‍ത്താല്‍ മതിയാകും.

സോയ മില്‍ക്ക്

പാല്‍ ഒഴിവാക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് സോയ മില്‍ക്ക് തെരഞ്ഞെടുക്കാം. ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലില്‍ 322 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ആവശ്യമുള്ളതിന്‍റെ 25ശതമാനം വരും. 2.7 മൈക്രോഗ്രാം വിറ്റാമിന്‍ ഡിയും ഇതിലുണ്ട്. ഇത് പ്രതിദിന ആവശ്യത്തിന്‍റെ 13.5 ശതമാനമാണ്. എന്നാല്‍ പാല്‍ ഉപയോഗിക്കാത്തവരാണെങ്കില്‍ സോയ മില്‍ക്ക് ഒരു നല്ല തെരഞ്ഞെടുപ്പാമ്. ിത് പ്രോട്ടീന്‍ സമ്പുഷ്‌ടവും ബദാം, വാനില തുടങ്ങി വിവിധ ഫ്ലേവറുകളില്‍ ലഭ്യവുമാണ്. സോയ ചീത്ത കൊളസ്‌ട്രോളിനെയും രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കലോറി കുറയ്ക്കാനും സോയ മില്‍ക്ക് നല്ല തെരഞ്ഞെടുപ്പാണ്. കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയവയും ഇതിലുണ്ട്. പാലിന് നല്ലൊരു ബദല്‍ കൂടിയാണ് സോയ മില്‍ക്ക്. ഇതിന് പുറമെ ബദാം, കരിക്കിന്‍ വെള്ളം, കഞ്ഞി വെള്ളം, ഓട്സ് തുടങ്ങിയവും നല്ലതാണ്. എന്നാല്‍ ഏറ്റവും നല്ലത് സോയ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കാപ്പി

മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. മധുരവും പാലും ചേര്‍ക്കാത്തതോ അല്ലെങ്കില്‍ മിതമായി മാത്രം ഇവ ചേര്‍ത്തതോ ആയ കാപ്പിയാണ് ഉത്തമം. കാപ്പി കുടിക്കുന്നത് ഹൃദ്രോഗ, പ്രോസ്റ്റേറ്റ് -എന്‍ഡ്രോമെട്രിയല്‍ കാന്‍സറുകളുടെ സാധ്യത കുറയ്ക്കും.

കാപ്പി ശാരീരിക-മാനസിക സൗഖ്യവും നല്‍കുന്നു. അതേസമയം ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പി പാടില്ലെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 400 മില്ലിഗ്രാം കഫീന്‍ ദിവസവും കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങളില്ല. ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവരും കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. കാപ്പി സ്‌ത്രീകളില്‍ എല്ലു പൊട്ടലിന് കാരണമാകുന്നതായി ചില പഠനങ്ങള്‍ വന്നിട്ടുണ്ട്. അത് കൊണ്ട് അത്തരം പ്രശ്നങ്ങളുള്ളവര്‍ കാപ്പി ഒഴിവാക്കണം. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പുളിപ്പിച്ച ചായ-കോമ്പുച്ച

പഞ്ചസാര ഉപയോഗം കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗമാണിത്. ഇതിന് ചില ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇതിലൂടെ ലഭ്യമാകുന്ന പ്രോബയോട്ടിക്സ് എന്ന ബാക്‌ടീരയകള്‍ ശരീരത്തിന് ഏറെ ഗുണകരമാണ്. അതേസമയം ഇതിന്‍റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. പുളിപ്പിക്കല്‍ പ്രക്രിയയില്‍ ചെറിയ തോതില്‍ മദ്യ അംശം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.മദ്യ പറ്റില്ലെങ്കില്‍ കോമ്പൂച്ച തെരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം. ഗുരുതര അസുഖങ്ങള്‍ ഉള്ളവരും കീമോതെറാപ്പിയിലൂടെ കടന്ന് പോകുന്നവരും പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നവരും കോമ്പൂച്ച ഒഴിവാക്കണം. കാരണം പ്രോബയോട്ടിക്സുകള്‍ ഇവര്‍ക്ക് വെല്ലുവിളിയാകാം. എന്നാല്‍ പ്രശ്നങ്ങളില്ലെങ്കില്‍ ഇവ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

തേങ്ങ വെള്ളവും കരിക്കിന്‍ വെള്ളവും

തേങ്ങയുടെയും കരിക്കിന്‍റെയും വെള്ളം ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ഒരു കപ്പ് വെള്ളത്തില്‍ കേവലം 12 ഗ്രാം മാത്രമാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്. ഇതില്‍ ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയവയും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Also Read:വൃക്കയില്‍ നിന്ന് നീക്കിയത് 418 കല്ലുകള്‍; അറുപത് വയസുകാരന്‍റെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്‌ടര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.