ശ്രീനഗര്‍ : വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടക്കമുള്ളവയില്‍ കനത്ത മഞ്ഞുപാതമുണ്ടാകുന്നത് ജമ്മു കശ്‌മീരിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കശ്‌മീരിലെ പര്‍വത മേഖലകളില്‍ രാത്രികാലത്ത് വെള്ളം ഐസാകുന്നതിനും മുകളിലുള്ള താപനിലയാണ് രേഖപ്പെടുത്തിയത്.
ദക്ഷിണ കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പ്രശസ്‌ത റിസോര്‍ട്ട് പട്ടണമായ പഹല്‍ഗാമില്‍ ഈ ശൈത്യകാലത്തിലെ ആദ്യ മഞ്ഞുവീഴ്‌ചയുണ്ടായി. ഗ്രാസ്, സോജില അടക്കമുള്ള മേഖലകളിലും കനത്ത മഞ്ഞുവീഴ്‌ച രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മറ്റ് ചില വിനോദ സഞ്ചാരമേഖലകളായ ഗുല്‍മാര്‍ഗിലെ സ്‌കി റിസോര്‍ട്ട് നഗരമായ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയിടങ്ങളിലും റെക്കോര്‍ഡ് മഞ്ഞുവീഴ്‌ചയുണ്ടായി. സോജിലയിലെ കനത്ത മഞ്ഞു വീഴ്‌ച മൂലം ശ്രീനഗര്‍-ലേ ദേശീയ പാത അടച്ചു.
ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെറിയ മഴയ്ക്കും മഞ്ഞ് വീഴ്‌ചയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഞായറാഴ്‌ച ആകാശം പൊതുവെ മേഘാവൃതമായിരക്കും. ദുര്‍ബലമായ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ മഞ്ഞുവീഴ്‌ചയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്‌ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ നാല് മുതല്‍ ഏഴുവരെ കാലാവസ്ഥ വരണ്ടതായിരിക്കും. അതിന് ശേഷം ചെറിയ മഴയ്‌ക്കോ മഞ്ഞു വീഴ്‌ചയ്‌ക്കോ സാധ്യതയുണ്ട്.
ഇതിനിടെ കശ്‌മീരിലെ രാത്രിയിലെ താപനിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മിക്കയിടത്തും വെള്ളം ഐസാകുന്നതിന് വേണ്ട താപനിലയ്ക്ക് മുകളിലാണ്. ശ്രീനഗറില്‍ താപനില റെക്കോര്‍ഡ് കുറവായ ഒരു ഡിഗ്രി രേഖപ്പെടുത്തി.
ദക്ഷിണ കശ്‌മിരീന്‍റെ പ്രവേശനകവാടമായ ഖ്വാസിഗുണ്ടില്‍ രാത്രി താപനില 0.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അമര്‍നാഥ് യാത്രയുടെ ബെയ്‌സ് ക്യാമ്പായ പഹല്‍ഗാമിലെ കുറഞ്ഞ താപനില 1.5 ഡിഗ്രിയാണ്. താഴ്‌വരയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ദക്ഷിണ കശ്‌മീരിലെ കൊക്കര്‍നാഗില്‍ താപനില മൂന്ന് ഡിഗ്രിയാണ്.