ETV Bharat / bharat

ശ്വാസ തടസം ഭേദപ്പെട്ടു; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ ആശുപത്രി വിട്ടു - SM Krishna discharged from Hospital - SM KRISHNA DISCHARGED FROM HOSPITAL

ഒരു മാസം നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ആശുപത്രി വിട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ. പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്‌ടര്‍മാര്‍.

SM Krishna In Hospital  എസ്‌എം കൃഷ്‌ണ ആശുപത്രി വിട്ടു  എസ്‌എം കൃഷ്‌ണ ശ്വാസ തടസം  Karnataka Former CM SM Krishna
SM Krishna (ETV Bharat)
author img

By ANI

Published : Aug 28, 2024, 8:22 PM IST

ബെംഗളൂരു: ശ്വാസ തടസം മൂലം ചികിത്സയിലായിരുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്‌എം കൃഷ്‌ണ ആശുപത്രി വിട്ടു. അസുഖം പൂര്‍ണമായും ഭേദമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദ്ദേഹം മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ.സത്യനാരായണ, ഡോ.സുനില്‍ കാരന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സംഘത്തിന്‍റെ പരിചരണത്തിലായിരുന്നു എസ്‌എം കൃഷ്‌ണ. അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരിക്കട്ടെയെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ഏപ്രില്‍ 30നും കൃഷ്‌ണയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

91കാരനായ കൃഷ്‌ണ 2009-2012 വരെ മന്‍മോഹന്‍സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. 1999 ഒക്‌ടോബര്‍ 11മുതല്‍ 2004 മെയ് 28 വരെ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി ആയിരുന്നു. മഹാരാഷ്‌ട്ര ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ടത്തെ ബന്ധം അവസാനിപ്പിച്ച് 2017 മാര്‍ച്ചില്‍ കൃഷ്‌ണ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

Also Read: ചെമ്മീന്‍ സംസ്‌കരണ പ്ലാന്‍റിലെ വിഷവാതകം ശ്വസിച്ചു; 15 തൊഴിലാളികള്‍ക്ക് ശ്വാസതടസം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.