ETV Bharat / bharat

ക്ഷേത്ര ദര്‍ശനത്തിന് പോകവേ കാറപകടം; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 6 പേര്‍ക്ക് ദാരുണാന്ത്യം - Rajasthan Road Accident

രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് ആറ് പേർക്ക് ദാരുണാന്ത്യം.

ROAD ACCIDENT IN SAWAI MADHOPUR  RAJASTHAN ROAD ACCIDENT 6 DIED  രാജസ്ഥാന്‍ കാറപകടം  കാറപകടം 6 പേര്‍ മരിച്ചു
Representative Picture (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 5, 2024, 12:13 PM IST

ജയ്‌പുർ : ക്ഷേത്ര ദര്‍ശനത്തിന് പോയ കുടുംബത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ട് ആറ് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലാണ് സംഭവം. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ ബനാസ് നദി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കുടുംബം സവായ് മധോപൂരിലെ ഗണേശ ക്ഷേത്രത്തിൽ പ്രാർഥിക്കാൻ പോകവേയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാക വാഹനം ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു എന്ന് ബോൺലി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ധരംപാൽ സിങ് പറഞ്ഞു.

മനീഷ് ശർമ, ഭാര്യ അനിത, കൈലാഷ് ശർമ, ഭാര്യ സന്തോഷ്, സതീഷ് ശർമ, ഭാര്യ പൂനം എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശർമ്മയുടെ മക്കളായ മനൻ, ദീപാലി എന്നിവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടിച്ച വാഹനത്തിന്‍റെ ഉടമയെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Also Read : അതിദാരുണം; സ്‌കൂട്ടർ അപകടത്തിൽ നാല് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു - Scooty Accident In Chinnakanal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.