ETV Bharat / bharat

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി - Sitaram Yechury death - SITARAM YECHURY DEATH

അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത് കുഞ്ചിലെ വീട്ടിലെത്തിക്കും. വൈകിട്ട് 6 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും.

SITARAM YECHURY DEATH  YECHURY DEAD BODY TO RESIDENCE  യെച്ചൂരി പൊതുദര്‍ശനം  സീതാറാം യെച്ചൂരി മരണം
SITARAM YECHURY (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 13, 2024, 8:10 AM IST

ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് (സെപ്‌റ്റംബര്‍ 13) വൈകിട്ട് ഡല്‍ഹി വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ ആറ് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. നാളെ (സെപ്‌റ്റംബര്‍ 14) രാവിലെ 11 മണി മുതല്‍ 3 മണി വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപ യാത്രയായി മൃതദേഹം എയിംസിലെത്തിക്കും.

യെച്ചൂരിയുടെ ആഗ്രഹ പ്രകാരമാണ് മൃതദേഹം പഠനാവശ്യങ്ങള്‍ക്കായി എയിംസിന് വിട്ടുനല്‍കുന്നത്. അതേസമയം യെച്ചൂരിക്ക് പകരമായി നിലവിലെ പൊളിറ്റ് ബ്യൂറോയിൽ ഒരാൾക്ക് താത്‌കാലിക ചുമതല നൽകാൻ തീരുമാനമായിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി: സീതാറാം യെച്ചൂരിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷത്തിന്‍റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മോദി എക്‌സില്‍ കുറിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം ചേരുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്നലെയാണ് (സെപ്‌റ്റംബര്‍ 12) സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. അസുഖം ബാധിച്ച് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കേയാണ് മരണം. അസുഖത്തെ തുടര്‍ന്ന് ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: ബൃന്ദ, മാണിക് സര്‍ക്കാര്‍, രാഘവലു... അടുത്ത ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.