ETV Bharat / bharat

പ്രണയിച്ചതിന് മര്‍ദനം; സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി സഹോദരി - Sister killed brother in Nagpur - SISTER KILLED BROTHER IN NAGPUR

യുവതിയുടെ കാമുകനും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ക്ക് യുവതി 5000 രൂപ നല്‍കിയതായി പൊലീസ്.

SISTER KILLED BROTHER  സഹോദരനെ കൊലപ്പെടുത്തി  MURDERS IN NAGPUR  ക്വട്ടേഷന്‍ നല്‍കി സഹോദരനെ കൊന്നു
Sister killed brother using her Lover and friend in Nagpur
author img

By ETV Bharat Kerala Team

Published : Apr 29, 2024, 7:49 PM IST

നാഗ്‌പൂർ : പ്രണയവിവരം അറിഞ്ഞ് മര്‍ദിച്ച സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി സഹോദരി. നാഗ്‌പൂരിലെ ഹുഡകേശ്വർ ഏരിയയിലാണ് സംഭവം. രജത് കൈലാസ് ഭോകെയാണ് കൊല്ലപ്പെട്ടത്. സഹോദരി ആഭയുടെ പ്രണയ വിവരം അറിഞ്ഞതിനെതുടര്‍ന്ന് രജത് ഇവരെ മര്‍ദിച്ചിരുന്നു. ഇതിന്‍റെ ദേഷ്യത്തില്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആഭ തന്‍റെ സഹോദരനായ രജതിനെ വകവരുത്തിയത്.

ആഭയുടെ കാമുകൻ അതുൽ ഭമോദേയും പപ്പു ഷംലാൽ ബുർദേ എന്ന സുഹൃത്തും ചേർന്നാണ് രജത്തിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് അറിയിച്ചു. സഹോദരനെ കൊലപ്പെടുത്താനായി ആഭ 5000 രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തി. 10 ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

ഏപ്രിൽ 17-ന് ആണ് നാഗ്‌പൂർ ജില്ലയിലെ രാംടെക് ഏരിയയിലെ ഖിന്ദ്സി തടാകത്തിൽ നിന്നും അർദ്ധ നഗ്നമായ നിലയിൽ അജ്ഞാത മൃതദേഹം രാംടെക് പൊലീസ് കണ്ടെത്തുന്നത്. മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തടാകത്തില്‍ തള്ളിയതാണെന്നെ്നന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

രാംടെക് പൊലീസ് 5 ടീമുകളും ലോക്കൽ ക്രൈം ബ്രാഞ്ചിന്‍റെ 5 ടീമുകളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. യുവാവിന്‍റെ ഇരുകൈകളിലും 'RAJAT, R.K., मॉ aa' എന്ന് പച്ചകുത്തിയിരുന്നു. ശരീരത്തില്‍ മറ്റ് പല ടാറ്റൂകളും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് നടത്തിയി തിരച്ചിലിലാണ് രജത്തിലേക്ക് അന്വേഷണം എത്തുന്നത്.

നാഗ്‌പൂരിലെ ആശിർവാദ് നഗറിൽ താമസിക്കുന്ന ദിപാലി ഭോറിന്‍റെ മകൻ രജത് കൈലാസ് ഭോറെയെ കുറച്ച് ദിവസങ്ങളായി കാണാതായി നാഗ്‌പൂർ റൂറൽ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം രജത്തിന്‍റെ അമ്മയെയും സഹോദരിയെയും ബന്ധപ്പെട്ടു.

രജത്തിനെ കഴിഞ്ഞ 10 ദിവസമായി കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം. മരിച്ച യുവാവിന്‍റെ ഫോട്ടോകൾ കാണിച്ചപ്പോള്‍ അമ്മ ദിപാലി ഖോകെയും സഹോദരിയും രജത്തിനെ തിരിച്ചറിഞ്ഞു. എന്നാല്‍ മരണവാർത്ത അറിഞ്ഞ അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റം സാധാരണ ഗതിയിലായിരുന്നു എന്നത് പൊലീസിന് സംശയത്തിന് ഇടയാക്കി.

ദുരൂഹത തോന്നിയ പൊലീസ് രജത്തിന്‍റെ അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തു. കഴിഞ്ഞ ആറ് മാസമായി രജത് വീട്ടിലുണ്ടെന്നും മദ്യത്തിന് അടിമയായ ഇയാള്‍ ജോലിക്ക് പോകാറില്ലെന്നും വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കി.

തുടര്‍ന്ന് ആഭയെയും അമ്മയെയും വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറത്തു വന്നത്. ആഭയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

വിവാഹമോചനത്തിന് ശേഷം അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ആഭയും മകനും താമസം. തണ്ഡപേട്ടിൽ താമസിക്കുന്ന അതുൽ ഭമോദുമായി ആഭയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. അതുൽ ഭമോദിനെ ചോദ്യം ചെയ്‌തപ്പോഴാണ് സുഹൃത്തിന്‍റെ സഹായത്തോടെ രജത്തിന് മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തിയ കാര്യം വിവരിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

മാതാപിതാക്കളെ മര്‍ദിച്ച അനിയനെ ജ്യേഷ്‌ഠന്‍ കുത്തിക്കൊന്നു

നാഗ്‌പൂർ : മദ്യലഹരിയില്‍ മാതാപിതാക്കളെ മര്‍ദിച്ച അനിയനെ ജ്യേഷ്‌ഠന്‍ കുത്തിക്കൊന്നു. നാഗ്‌പൂര്‍ നഗരത്തിലെ തഹ്‌സിൽ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടിംകി പ്രദേശത്താണ് സംഭവം. ഗൗരവ് ഗോഖലെ എന്നയാളെ സഹോദരന്‍ ദിലീപ് ഗോഖലെയാണ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.

മദ്യപിച്ച ശേഷം മാതാപിതാക്കളെ മർദിച്ചതിൽ പ്രകോപിതനായ ദിലീപ് ഗോഖലെ ഗൗരവിന്‍റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗൗരവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തഹസിൽ പൊലീസ് സ്ഥലത്തെത്തി പ്രതി ദിലീപ് ഗോഖലെയെ അറസ്‌റ്റ് ചെയ്‌തു.

Also Read : ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു ; കൊല്ലപ്പെട്ടത് സിദ്ധ ഡോക്‌ടറും ഭാര്യയും - Chennai Double Murder

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.