ETV Bharat / bharat

പഞ്ചാബില്‍ ശിവസേന നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; രണ്ട് പേർ പിടിയിൽ - SANDEEP THAPAR ATTACKED IN LUDHIANA

പഞ്ചാബ് ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരം അജ്ഞാതരുടെ ആക്രമണം. അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളിൽ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

author img

By ETV Bharat Kerala Team

Published : Jul 6, 2024, 11:16 AM IST

SANDEEP THAPAR ATTACKED WITH SWORDS  SHIV SENA LEADER ATTACKED  സന്ദീപ് ഥാപ്പറിന് നേരെ ആക്രമണം  SHIV SENA SANDEEP THAPAR ATTACKED
DCP Ludhiana, Jaskaran Singh Teja (ANI)

ലുധിയാന: ശിവസേന നേതാവ് സന്ദീപ് ഥാപ്പറിനെ അജ്ഞാതസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ (ജൂലൈ 05) രാവിലെയോടെയാണ് ആക്രമണമുണ്ടായത്. മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ശിവസേന നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ലുധിയാന ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജസ്‌കരൻ സിങ് തേജ പറഞ്ഞു.

'ഇന്നലെ രാവിലെ 11:30 ഓടെയാണ് മൂന്ന് അജ്ഞാതർ വാളുകൊണ്ട് സന്ദീപ് ഥാപ്പറിനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശിവസേന നേതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്‌തു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും, ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും'- ഡിസിപി പറഞ്ഞു.

സംഭവത്തെത്തുടർന്ന് പ്രദേശമാകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പൊലീസ് കേസുമായി ബന്ധപ്പെട്ട് പ്രതികളായ സരബ്‌ജിത് സിങ്, ഹർജോത് സിങ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു.

'ആക്രമണം നടന്ന പ്രദേശത്ത് മുഴുവൻ ജാഗ്രതാ നിർദേശം നൽകാൻ ഞങ്ങൾക്ക് ഡിജിപിയിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്ന്' - ലുധിയാന സിപി കുൽദീപ് സിങ് ചാഹൽ പറഞ്ഞു. ശിവസേന നേതാവിനെ ആക്രമിച്ച രണ്ട് പ്രതികളെ യൂണിവേഴ്‌സിറ്റി പരിസരത്ത് വെച്ച് അറസ്‌റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. പിടിയിലായ സരബ്‌ജിത് സിങ്, ഹർജോത് സിങ് എന്നിവർ ലുധിയാന സ്വദേശികളാണ്. ഇവരെ ലുധിയാന പൊലീസിന് കൈമാറിയതായി എസ്എസ്‌പി ഫത്തേഗഡ് സാഹിബ് റാവ്ജോത് ഗ്രേവാൾ പറഞ്ഞു.

പഞ്ചാബ് ശിവസേനാ നേതാവിനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി തഹൽ സിങ് ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് സിപി പൊലീസ് കുൽദീപ് സിങ് ചാഹൽ സൂചിപ്പിച്ചു.

Also Read: ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ് വെട്ടേറ്റ് കൊല്ലപ്പെട്ടു; ആക്രമിച്ചത് അജ്ഞാത സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.