ETV Bharat / bharat

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രം; പാക് അധീന കശ്‌മീർ തിരിച്ചെടുക്കുമെന്ന ബിജെപി വാദത്തിന് മറപടിയുമായി ശശി തരൂർ - Shashi Tharoor on BJP PoK claims

author img

By ETV Bharat Kerala Team

Published : May 28, 2024, 8:06 AM IST

ചൈനീസ് അതിർത്തികളിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ എന്ത് ചെയ്‌തെന്നും ശശി തരൂർ.

പാക് അധീന കശ്‌മീർ  SHASHI THAROOR AGAINST BJP  AMIT SHAH ABOUT POK  PAKISTAN OCCUPIED KASHMIR ISSUES
Shashi Tharoor (ETV Bharat)

ചണ്ഡീഗഡ് (പഞ്ചാബ്): ചൈനയെക്കുറിച്ചുള്ള കേന്ദ്രത്തിൻ്റെ നിലപാടിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ് ലോക്‌സഭ സ്ഥാനാർഥി ശശി തരൂർ. പാകിസ്ഥാൻ അധിനിവേശ കശ്‌മീരിനെ (പിഒകെ) സംബന്ധിച്ച ബിജെപിയുടെ നിലപാട് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ശശി തരൂർ പറഞ്ഞു. ചൈനീസ് അതിർത്തികളിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് അധിനിവേശ കശ്‌മീർ ഇന്ത്യയുടെ ഭാഗമാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രസ്‌താവന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. പാക് അധിനിവേശ കശ്‌മീരിനെ കുറിച്ച് സംസാരിക്കുന്നവർ അത് അന്താരാഷ്‌ട്ര തലത്തിൽ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് അവർ ചിന്തിക്കുന്നില്ല, ചൈന വിഷയത്തിൽ അവർ എന്താണ് ചെയ്‌തത്?

'65 പട്രോളിങ് പോയിൻ്റുകളിൽ, കഴിഞ്ഞ 45 വർഷമായി കരാർ നന്നായി നടന്നിരുന്നു. പക്ഷേ, ഇപ്പോൾ 26 പോയിൻ്റിൽ, ചൈനീസ് സൈന്യമുണ്ട്, നമ്മുടെ ജവാൻമാർക്ക് അവിടേക്ക് പോകാൻ കഴിയില്ല. അതിന് ശ്രമിച്ചപ്പോൾ നമുക്ക് 20 ജവാൻമാരെ നഷ്‌ടമായി. ഇതിനെക്കുറിച്ച് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സർക്കാർ. എന്നിട്ടവർ പാക് അധീന കശ്‌മീരിനെ കുറിച്ച് സംസാരിക്കുന്നു. ഇതെല്ലാം അസംബന്ധമാണ്'- തരൂർ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ച് ഘട്ടങ്ങളിലും ഭാരതീയ ജനത പാർട്ടി (ബിജെപി) 310 മാർക്ക് കടന്നുവെന്ന അമിത് ഷായുടെ അവകാശവാദത്തെയും തരൂർ വിമർശിച്ചു. 'സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് അമിത് ഷാ എന്ത് പറഞ്ഞാലും നമ്മൾ അത് 30-40 ശതമാനം കുറച്ച് കാണണം, അപ്പോൾ നമുക്ക് യാഥാർഥ്യം കാണാനാകും. എൻഡിഎ 400 കടക്കും എന്ന വാദം സംഭവിക്കാൻ പോകുന്നില്ല. ബിജെപി നിലവിൽ മോശം അവസ്ഥയിലാണ്. സർക്കാർ മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'- തരൂർ വ്യക്തമാക്കി.

ഇന്ത്യൻ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച്, അധികാരത്തിലെത്തിയാൽ തീരുമാനം എടുക്കുമെന്നും 26 പാർട്ടികളുടെ കൂടിയാലോചനയ്‌ക്ക് ശേഷമായിരിക്കും അതെന്നും തരൂർ അഭിപ്രായപ്പെട്ടു. ഒരു പാർലമെൻ്ററി സമ്പ്രദായത്തിൽ, തങ്ങൾ പാർട്ടിയെയും വിവിധ സ്ഥാനാർഥികളെയും പരിഗണിക്കും. തുടർന്ന് ഒരു നേതാവിനെ തെരഞ്ഞെടുക്കും. 2004ലെ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് നേതാവാകുമെന്ന് ആർക്കാണ് പ്രവചിക്കാനായതെന്നും തരൂർ ചോദിച്ചു.

ALSO READ: 'പാക് അധീന കശ്‌മീർ ഇന്ത്യയുടെ ഭാഗം'; അത് തിരിച്ചുപിടിക്കുമെന്ന് അമിത് ഷാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.