ETV Bharat / bharat

തുടര്‍ക്കഥയായി വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണി; ഇന്ന് മാത്രം ഭീഷണി ഉയര്‍ന്നത് ഇരുപതിലധികം വിമാനങ്ങള്‍ക്ക് - BOMB THREATS TO FLIGHTS

ഇൻഡിഗോ, വിസ്‌താര, ആകാശ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാന കമ്പനിക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചു.

FLIGHT BOMB THREATS  AIRLINES RECEIVES BOMB THREATS  വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി  എയര്‍ലൈന്‍ ബോംബ് ഭീഷണി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 7:46 PM IST

മുംബൈ/ന്യൂഡൽഹി : വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത് തുടര്‍ക്കഥയാകുന്നു. ഇന്ത്യൻ എയർലൈനുകളുടെ 24 വിമാനങ്ങൾക്കാണ് ഇന്ന് മാത്രം ബോംബ് ഭീഷണി ഉയര്‍ന്നത്. ഇൻഡിഗോ, വിസ്‌താര, ആകാശ എയർ, എയർ ഇന്ത്യ എന്നിവയ്‌ക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചു.

ഇൻഡിഗോ, വിസ്‌താര, എയർ ഇന്ത്യ എന്നിവയുടെ ആറ് വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണിയുണ്ടായത്. ഈ ആഴ്‌ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ മിക്കതും വ്യാജമാണെന്നും തെളിഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

6E 58 (ജിദ്ദ - മുംബൈ), 6E87 (കോഴിക്കോട് - ദമ്മാം), 6E11 (ഡൽഹി - ഇസ്‌താംബൂൾ), 6E17 (മുംബൈ - ഇസ്‌താംബൂൾ), 6E133 (പൂനെ - ജോധ്പൂർ), 6E112 (ഗോവ - അഹമ്മദാബാദ്) വിമാനങ്ങള്‍ക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചെന്ന് ഇൻഡിഗോ വക്താവ് പറഞ്ഞു. ഇത്തരം നിർണായക സാഹചര്യങ്ങളിൽ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും യാത്രക്കാർ നേരിടുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്‍ഡിഗോ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.

വിസ്‌താരയുടെ യുകെ 25 (ഡൽഹി - ഫ്രാങ്ക്ഫർട്ട്), യുകെ 106 (സിംഗപ്പൂർ - മുംബൈ), യുകെ 146 (ബാലി - ഡൽഹി), യുകെ 116 (സിംഗപ്പൂർ - ഡൽഹി), യുകെ 110 (സിംഗപ്പൂർ - പൂനെ), യുകെ 107 (മുംബൈ - സിംഗപ്പൂര്‍) വിമാനങ്ങള്‍ക്കാണ് ഭീഷണി. സുരക്ഷ ഉദ്യോഗസ്ഥര്‍ നിർദേശിച്ച നടപടിക്രമങ്ങൾ കൈക്കൊണ്ടതായി വിസ്‌താര വക്താവ് പ്രസ്‌താവനയിൽ പറഞ്ഞു.

ആകാശ എയർലൈനിന്‍റെയും ആറ് വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉയര്‍ന്നത്. സുരക്ഷ നടപടിയും പരിശോധനയും കഴിഞ്ഞ ശേഷം വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി എയര്‍ലൈന്‍സ് അറിയിച്ചു. എയർ ഇന്ത്യയുടെയും ആറോളം വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉയര്‍ന്നത്. അതേസമയം കമ്പനി ഇതില്‍ പ്രതികരിച്ചിട്ടില്ല.

സോഷ്യൽ മീഡിയ വഴിയാണ് ഭൂരിഭാഗം ഭീഷണിയും ഉയരുന്നത്. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ശനിയാഴ്‌ച എയർലൈനുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ തടയാൻ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നത്.

Also Read: ഡല്‍ഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം; അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.