അരുണാചൽ പ്രദേശ്: ഇന്ത്യ-ചൈന അതിർത്തിയില്‍, അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ സ്ഥാപിച്ച സേല ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമാണിത്. 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ തുരങ്കം തവാങ്ങിലേക്കുള്ള എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും.
ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനമാണ്. കൊടുങ്കാറ്റു വന്നാലും പേമാരി വന്നാലും ഇനി ഇവിടെ അതിവേഗതയിലുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഉറപ്പായി. അക്ഷരാർത്ഥത്തിൽ ചൈന കൂടുതൽ പ്രതിരോധത്തിലായെന്ന് സാരം (Narendra Modi inaugurates worlds longest bylane tunnel Sela Tunnel).
“നിങ്ങൾ മോദിയുടെ ഉറപ്പെന്ന് എന്ന് കേട്ടിട്ടുണ്ടാവും. അരുണാചൽ പ്രദേശ് സന്ദർശിക്കുമ്പോൾ അതിന്‍റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. വടക്കുകിഴക്കൻ പ്രദേശങ്ങൾ മുഴുവൻ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഞാൻ 2019-ൽ ഇവിടെ അതിന്‍റെ അടിത്തറ പാകി. ഇന്ന് സെല ടണൽ ഉദ്ഘാടനം ചെയ്‌തു”. ചടങ്ങിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയാണ് സേല ടണൽ പദ്ധതിയുടെ തറക്കല്ലിട്ടത്.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 825 കോടി രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയിൽ രണ്ട് തുരങ്കങ്ങൾ ഉൾപ്പെടുന്നു. ടണൽ 1 ന് 1,003 മീറ്റർ നീളവും ടണൽ 2 1,595 മീറ്ററുമാണ് നീളം. പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കത്തിലൂടെ കടന്ന് പോകും.
മഴയെത്തുടർന്നുണ്ടായ മഞ്ഞുവീഴ്‌ചയും മണ്ണിടിച്ചിലും കാരണം ബലിപാറ-ചാരിദ്വാർ-തവാങ് റോഡ് വർഷത്തിൽ ഏറെക്കാലം അടച്ചിടുകയാണ് സാധാരണ ചെയ്യുക. സുരക്ഷയൊരുക്കുന്ന സൈന്യത്തിനും ഇത് വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു. വർഷത്തിൽ മൂന്ന് മാസത്തോളം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് തുരങ്കത്തിലൂടെ തിരശീല വീഴുന്നത് (Narendra Modi inaugurates worlds longest bylane tunnel Sela Tunnel).
വടക്കുകിഴക്കൻ മേഖലയിൽ 55,600 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പദ്ധതികൾ ഇറ്റാനഗറിൽ നടന്ന പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തത്. അരുണാചൽ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്‌തുകൊണ്ടാണ് തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്.
സെല ടണലിൻ്റെ പ്രത്യേകത
ഈ തുരങ്കത്തിലൂടെ ബോംഡിലയ്ക്കും തവാങ്ങിനുമിടയിലുള്ള 171 കിലോമീറ്റർ ദൂരം വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. കൂടാതെ തവാങ്ങിലൂടെ ചൈന അതിർത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയും. ഇതിനുപുറമെ, അസമിലെ തേസ്‌പൂരിലും അരുണാചലിലെ തവാങ്ങിലും സ്ഥിതി ചെയ്യുന്ന നാല് സൈനിക കോർപ്‌സ് ആസ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഒരു മണിക്കൂറോളം കുറയും. കൂടാതെ, ഈ തുരങ്കം ചൈന-ഇന്ത്യ അതിർത്തിയിലെ ഫോർവേഡ് പ്രദേശങ്ങളിൽ സൈനികരെയും ആയുധങ്ങളെയും യന്ത്രങ്ങളെയും വേഗത്തിൽ വിന്യസിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.
പ്രതിദിനം 3,000 വാഹനങ്ങളും 2000 ട്രക്കുകളും കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് ടണൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇവിടെ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്. സെല ടണൽ സാധാരണക്കാരുടെ സഞ്ചാരം മാത്രമല്ല, സൈന്യത്തിൻ്റെയും പ്രതിരോധ സേനയുടെയും വിതരണ സംവിധാനവും സുഗമമാക്കും. തവാങ് മേഖലയുടെ സാമ്പത്തിക അഭിവൃദ്ധി, വ്യാപാരം, ടൂറിസം, തൊഴിൽ, മൊത്തത്തിലുള്ള വികസനം എന്നിവയിൽ സെല ടണൽ ഒരു പുതിയ യുഗത്തിന് തുടക്കമിടും (Narendra Modi inaugurates worlds longest bylane tunnel Sela Tunnel).
2019 ഫെബ്രുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സേല തുരങ്കത്തിന് തറക്കല്ലിട്ടു. തുടർന്ന് ഏപ്രിൽ 1 ന് തുരങ്കത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. വെറും 5 വർഷം കൊണ്ട് ഇത് പൂർത്തിയായി. ദുഷ്‌കരമായ ഭൂപ്രദേശങ്ങളും പ്രതികൂല കാലാവസ്ഥയും ഉൾപ്പെടെ വിവിധ വെല്ലുവിളികൾക്കിടയിലാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ തുരങ്കം നിർമിച്ചിരിക്കുന്നത്. തുരങ്കത്തിൻ്റെ ഇരുവശങ്ങളിലുമുള്ള പ്രവേശന കവാടങ്ങളിൽ ശ്രീബുദ്ധൻ്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
അരുണാചൽ പ്രദേശിലെ വിവിധ ഗോത്രവർഗ, പരമ്പരാഗത നാടൻ സംസ്‌കാരങ്ങളെല്ലാം തുരങ്കത്തിനുള്ളിലെ ചുവരുകളിൽ വരച്ചിട്ടുണ്ട്. 1003 മീറ്ററും 1595 മീറ്ററും നീളവും 8.6 കിലോമീറ്റർ അപ്രോച്ച്, ലിങ്ക് റോഡും യഥാക്രമം 825 കോടി രൂപ ചെലവിൽ രണ്ട് തുരങ്കങ്ങൾ ചേർന്നാണ് സെല ടണൽ സംവിധാനം നിർമ്മിച്ചിരിക്കുന്നത്. രണ്ടാമത്തെ ടണലിനോട് ചേർന്ന് ഒരു എസ്‌കേപ്പ് ട്യൂബ് ഉണ്ട്. നിർമ്മിച്ച എസ്കേപ്പ് ട്യൂബ് പ്രധാന തുരങ്കത്തിന് സമാന്തരമായി ഓരോന്നിൻ്റെയും പിൻഭാഗത്തുള്ള ക്രോസ് പാസേജുമായി ബന്ധിപ്പിച്ചിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഈ എസ്‌കേപ്പ് ട്യൂബ് നീക്കി ഉപയോഗിക്കാവുന്നതാണ്.