ന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായ താങ്ങുവില എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള കര്‍ഷകരുടെ മാര്‍ച്ച് വീണ്ടും തുടങ്ങി. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയിലെ സിഘു അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. സംയുക്ത കര്‍ഷക മോര്‍ച്ചയടക്കമുള്ള സംഘടനകളിലെ 101 കര്‍ഷകരാണ് കാല്‍നടയായി തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കര്‍ഷകരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
#WATCH | Drone visuals from Punjab-Haryana Shambhu border as farmers' 'Dilli Chalo' protest begins today. As of now, farmers moving ahead are stopped by the police.
— ANI (@ANI) December 8, 2024
" we will first identify them (farmers) and then we can allow them to go ahead. we have a list of the names of 101… pic.twitter.com/yI0Y5D7KV5
മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഡല്‍ഹി മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് പഞ്ചാബ് പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ തവണ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ദിവസം മാര്‍ച്ചിന് നേരെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചിരുന്നു. ഇന്ന് ഇതിനെ നേരിടാന്‍ കണ്ണടകളും മാസ്‌കും അടക്കമുള്ളവയുമായാണ് ഇന്ന് മാര്‍ച്ച് നടത്തുന്നത്. സംഘര്‍ഷമുണ്ടായാല്‍ ആശുപത്രികളിലേക്ക് ഇവരെ എത്തിക്കാനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് തടയുന്നത് വരെ പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു സംഘര്‍ഷവും ഉണ്ടാകില്ലെന്നും സമാധാനപരമായ മാര്‍ച്ചിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.
#WATCH | Police and protesting farmers get into verbal altercation at Punjab-Haryana Shambhu border.
— ANI (@ANI) December 8, 2024
Police say that they (farmers) don't have permission to move towards Delhi while the farmers are asking for the permission letter the police have that allows them (police) to… pic.twitter.com/ehPU8bGfFo
ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ കേന്ദ്രം
അതേസമയം ഇവരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരുസംഘം കര്‍ഷകര്‍ നോയിഡ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനാല്‍ അവിടെയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ പൊലീസ് സര്‍വ സജ്ജമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
#WATCH | Shambhu border | Farmers can be seen wearing face shields as their 'Dilli Chalo' march - protesting over various demands commences today pic.twitter.com/aAZThMSl24
— ANI (@ANI) December 8, 2024
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുത ബില്‍ വര്‍ധിപ്പിക്കാതിരിക്കല്‍, പൊലീസ് കേസുകള്‍ പിന്‍വലിക്കല്‍, 2021ലെ ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിലെ ഇരകള്‍ക്ക് നീതി തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് കര്‍ഷകരുടെ മാര്‍ച്ച്.
#WATCH | Farmers begin their " dilli chalo' march from the haryana-punjab shambhu border, protesting over various demands. pic.twitter.com/9EHUU2Xt1j
— ANI (@ANI) December 8, 2024
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കല്‍, 2020-21ലെ കര്‍ഷക മാര്‍ച്ചില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ട പരിഹാരങ്ങള്‍ എന്നിവയും ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.
Also Read:'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി'; പൊലീസ് അന്വേഷണം ആരംഭിച്ചു