ETV Bharat / bharat

'മറുഭാഗത്തിന്‍റെ വിശദീകരണം കേള്‍ക്കണം'; ഭോജ്‌ശാലയിലെ എഎസ്‌ഐ സര്‍വേ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി - SC ON Bhojshala ASI SURVEY - SC ON BHOJSHALA ASI SURVEY

ഭോജ്‌ശാലയിലെ എഎസ്‌ഐ സര്‍വേയ്‌ക്കെതിരെ മൗലാന കമാലുദ്ദീൻ വെൽഫെയർ സൊസൈറ്റി നല്‍കി ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി. സര്‍വേ സ്റ്റേ ചെയ്യണമെന്നുള്ള ഹര്‍ജിക്കാരുടെ ആവശ്യം വിസമ്മതിച്ചു. മറുഭാഗത്തിന്‍റെ വിശദീകരണം തേടാതെ നടപടിയെടുക്കാന്‍ ആകില്ലെന്നും വിശദീകരണം.

SC ON BHOJSHALA ASI SURVEY  SCIENTIFIC SURVEY IN BHOJSHALA  BHOJSHALA COMPLEX IN MP  BHOJSHALA CASE MP
ASI Survey In Bhojshala Complex In MP; SC Considered Petition Of Maulana Kamaluddin Welfare Society
author img

By ETV Bharat Kerala Team

Published : Apr 1, 2024, 4:15 PM IST

ന്യൂഡല്‍ഹി : മധ്യപ്രദേശിലെ കമാല്‍ മൗല മസ്‌ജിദ് ഭോജ്‌ശാല ക്ഷേത്ര സമുച്ചയത്തിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. മൗലാന കമാലുദ്ദീൻ വെൽഫെയർ സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മറുഭാഗത്തിന്‍റെ വിശദീകരണം തേടാതെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരിശോധന സമയത്ത് എഎസ്‌ഐ സ്ഥലത്ത് കൂടുതല്‍ ഖനനം നടത്തുവാനോ നിലവില്‍ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുവാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. എഎസ്‌ഐയുടെ സര്‍വേ ഫലത്തില്‍ കോടതിയുടെ അനുമതിയില്ലാതെ നടപടിയെടുക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹൃഷികേശ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാര്‍ച്ച് 22നാണ് സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന ആരംഭിച്ചത്. ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ആശിഷ്‌ ഗോയല്‍, ഗോപാല്‍ ശര്‍മ എന്നിവരും മുസ്‌ലീം വിഭാഗത്തെ പ്രതിനിധീകരിച്ച് അബ്‌ദു സമദും എഎസ്‌ഐ സംഘത്തെ അനുഗമിക്കുന്നുണ്ട്.

11-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന കമാല്‍ മൗല പള്ളിയും ക്ഷേത്രവും ഉള്‍പ്പെടുന്ന ഈ സമുച്ചയം ധാര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടം പൂര്‍ണമായും സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദു വിഭാഗത്തിന്‍റെ വാദം. അതേസമയം ഇത് മസ്‌ജിദാണെന്നാണ് മുസ്‌ലിം വിഭാഗം പറയുന്നത്. ചൊവ്വാഴ്‌ചകളില്‍ ക്ഷേത്രത്തില്‍ പൂജയും വെള്ളിയാഴ്‌ചകളില്‍ ഇവിടെ ജുമുഅ നമസ്‌കാരവും നടക്കുന്നുണ്ട്. ആറാഴ്‌ച കൊണ്ട് എഎസ്‌ഐ പരിശോധന പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവ്.

ഭോജ്‌ശാല സമുച്ചയം ക്ഷേത്രമാണെന്ന് വാദിച്ച് കഴിഞ്ഞ വര്‍ഷമാണ് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതു താത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ ഭോജ്‌ശാല എഎസ്‌ഐ മേല്‍നോട്ടത്തിലാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.