ETV Bharat / bharat

ഇലക്‌ടറൽ ബോണ്ട് വിധി പുനഃപരിശോധിക്കേണ്ടതില്ല; ഹർജി തള്ളി സുപ്രീംകോടതി - SC in electoral bonds scheme - SC IN ELECTORAL BONDS SCHEME

ഇലക്‌ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. പുനഃപരിശോധനയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ELECTORAL BONDS SCHEME  SUPREME COURT ELECTORAL BOND SCHEME  ഇലക്‌ടറൽ ബോണ്ട് പുനപരിശോധന  സുപ്രീംകോടതി ഇലക്‌ടറൽ ബോണ്ട്
Supreme Court of India (ANI)
author img

By PTI

Published : Oct 5, 2024, 8:29 PM IST

ന്യൂഡൽഹി: മോദി സർക്കാരിൻ്റെ ഇലക്‌ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. വിധിയില്‍ യാതൊരു അപാകതയുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയും മറ്റൊരാളും സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്. പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

കഴിഞ്ഞ ഫെബ്രുവരി 15നാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതി ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെബി പര്‍ദിവാല, ബിആര്‍ ഗവായ്, മനോശ് മിശ്ര എന്നിവരുടെ ബെഞ്ചാണ് അന്ന് വിധി പുറപ്പെടുവിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അംഗീകൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്ന വ്യവസ്ഥയാണ് ഇലക്‌ടറല്‍ ബോണ്ട് സ്‌കീം. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും എന്നതാണ് സ്‌കീമിന്‍റെ പ്രത്യേകത. ഇത്തരത്തില്‍ ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനുള്ളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാനാകും.

എന്നാല്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്‌ക്കുന്നത് വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണെന്നായിരുന്നു കോടതി നിരീക്ഷണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്ക് ഉണ്ടെന്നും കോടതി പറഞ്ഞു.

Also Read: എന്തിന് സുപ്രീം കോടതി ഇലക്‌ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി?; വിധിയിലെ സുപ്രധാന നിരീക്ഷണങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.