ETV Bharat / bharat

സുപ്രീംകോടതി വടിയെടുത്തപ്പോള്‍ എസ്‌ബിഐ വഴങ്ങി ; ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി - Electoral Bond

ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. വിവരങ്ങൾ കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

State Bank of India  Supreme Court  Election Commission  SBI
SBI Submits Electoral Bonds Details
author img

By ETV Bharat Kerala Team

Published : Mar 12, 2024, 7:36 PM IST

Updated : Mar 12, 2024, 9:00 PM IST

ന്യൂഡൽഹി : സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബാങ്ക് വിവരങ്ങൾ കൈമാറിയത്. എസ്ബിഐ നൽകിയ വിവരങ്ങൾ ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും (SBI Submits Electoral Bonds Details ).

ഇലക്‌ടറൽ ബോണ്ട് വിവരങ്ങള്‍ കൈമാറാൻ സാവകാശം നല്‍കാനാവില്ലെന്നും, ചൊവ്വാഴ്‌ച തന്നെ വിവരം പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ഇന്നലെ എസ്‌ബിഐയ്‌ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് വിവരങ്ങൾ കൈമാറിയത്.

ഭരണഘടന ബെഞ്ച് റദ്ദാക്കിയ ഇലക്‌ടറൽ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് ഇന്നലെ മറുപടി പറഞ്ഞത്. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.

വിവരങ്ങള്‍ കോര്‍ ബാങ്കിങ് സിസ്‌റ്റത്തില്‍ ഇല്ല: ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്‌റ്റത്തില്‍ ഇല്ലെന്നാണ് എസ്ബിഐ കോടതിയെ അറിയിച്ചത്. ഇലക്‌ടറൽ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്ന് ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നും ബാങ്ക് കോടതിയെ അറിയിച്ചു.

എന്നാല്‍ വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് എസ്ബിഐയോട് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ, അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചു. എസ്ബിഐയിൽ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തം കോടതി പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയപാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇലക്‌ടറൽ ബോണ്ട് ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ മാർച്ച് ആറ് വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ഈ സമയം അവസാനിച്ച സാഹചര്യത്തിലാണ് ജൂൺ 30 വരെ സമയം കൂട്ടി ചോദിച്ച് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: ഇലക്‌ടറൽ ബോണ്ടുകൾ അസാധുവാക്കുന്നത് കൂടുതൽ സുതാര്യതയിലേക്ക് നയിക്കും: അമർത്യ സെൻ

രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റുകളിൽനിന്ന് ഉൾപ്പെടെ സംഭാവന സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാരിന്‍റെ ഇലക്‌ടറൽ ബോണ്ട്പദ്ധതി ഫെബ്രുവരി 15ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇലക്‌ടറൽ ബോണ്ടുകൾ ജനങ്ങളുടെ വിവരാവകാശത്തെയും തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെയും ലംഘിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വത്തെയും ലംഘിക്കുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Last Updated : Mar 12, 2024, 9:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.