ETV Bharat / bharat

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍: എല്ലാ വിവരങ്ങളും കമ്മീഷന് സമര്‍പ്പിച്ചെന്ന് സുപ്രീം കോടതിയില്‍ എസ്‌ബിഐയുടെ സത്യവാങ്മൂലം - SBI on Electoral Bonds

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സുപ്രീം കോടതിയില്‍ എസ്‌ബിഐയുടെ സത്യവാങ്മൂലം.

ELECTORAL BONDS  SBI  EC  SC
SBI Files Compliance Affidavit In SC Says Has Furnished All Details Of Electoral Bonds To EC
author img

By ETV Bharat Kerala Team

Published : Mar 21, 2024, 6:11 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും കമ്മീഷന് സമര്‍പ്പിച്ചതായി സുപ്രീം കോടതിയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആല്‍ഫാ ന്യൂമെറിക് നമ്പര്‍ അടക്കം എല്ലാം സമര്‍പ്പിച്ചതായും എസ്‌ബിഐ വ്യക്തമാക്കി. കടപ്പത്രങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങള്‍, കടപ്പത്രങ്ങളുടെ നമ്പരുകള്‍, തുക കടപ്പത്രങ്ങള്‍ പണമാക്കി മാറ്റിയ രാഷ്‌ട്രീയ കക്ഷികളുടെ പേര്, രാഷ്‌ട്രീയ കക്ഷികളുടെ ബാങ്ക് അക്കൗണ്ടിന്‍റെ അവസാന നാല് അക്കങ്ങള്‍, തുടങ്ങിയവ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എസ്‌ബിഐ ചെയര്‍മാന്‍ ദിനേഷ്‌ കുമാര്‍ ഖര നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു (SBI Furnished All Details Of Electoral Bonds To EC).

പൂര്‍ണ അക്കൗണ്ട് നമ്പരുകളും കെവൈസി വിശദാംശങ്ങളും ഒഴികെ എല്ലാം സമര്‍പ്പിച്ചിട്ടുണ്ട്. സുരക്ഷ പരിഗണന മൂലമാണ് ഇവ വെളിപ്പെടുത്താത്തത് എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ കക്ഷികളെ തിരിച്ചറിയാന്‍ അത് അത്യാവശ്യമല്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്കലുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഈ മാസം പതിനെട്ടിനാണ് തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി എസ്‌ബിഐയോട് നിര്‍ദ്ദേശിച്ചത്. കടപ്പത്രങ്ങളുടെ നമ്പരുകള്‍ ലഭിച്ച് കഴിഞ്ഞാല്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവരങ്ങള്‍ വെളിപ്പെടുത്താത്തില്‍ സുപ്രീം കോടതി നേരത്തെ എസ്‌ബിഐയെ വിമര്‍ശിച്ചിരുന്നു.

Also Read: സുപ്രീംകോടതി വടിയെടുത്തപ്പോള്‍ എസ്‌ബിഐ വഴങ്ങി ; ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.