ETV Bharat / bharat

സൗമ്യ വിശ്വനാഥന്‍ വധക്കേസ്: ശിക്ഷാവിധി തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി, നാല് പ്രതികള്‍ക്ക് ജാമ്യം - ഡൽഹി ഹൈക്കോടതി

കഴിഞ്ഞ 14 വര്‍ഷമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെയാണ് സ്റ്റേ.

Saumya Vishwanathan murder case  Delhi High Court  സൗമ്യ വിശ്വനാഥന്‍ വധക്കേസ്  ഡൽഹി ഹൈക്കോടതി  പ്രതികള്‍ക്ക് ജാമ്യം
Saumya Vishwanathan murder case
author img

By ETV Bharat Kerala Team

Published : Feb 12, 2024, 3:25 PM IST

ഡല്‍ഹി: സൗമ്യ വിശ്വനാഥന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി തടഞ്ഞ് ഡൽഹി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്കും ജാമ്യവും അനുവദിച്ചു. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി ഉത്തരവിട്ടു. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വന്നത് (Saumya Vishwanathan murder case).

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാകില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കാനാവില്ലെന്നും കോടതി അറിയിച്ചു. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 14 വര്‍ഷമായി ഇവര്‍ ജയിലില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിലെ പത്രപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥന്‍ 2008 സെപ്‌തംബര്‍ 30ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

യുവതിയുടെ കാറിനെ പിന്തുടരുന്നതിനിടെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ വെച്ച് പ്രതി രവി കപൂര്‍, നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചുവെന്നാണ് കണ്ടെത്തിയത്. അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരും കപൂറിനൊപ്പമുണ്ടായിരുന്നു.

ഇത് അപകടമരണമാണെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. പിന്നീടാണ് മരണകാരണം തലയില്‍ വെടിയേറ്റതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടെത്തുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ സൗമ്യയുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നതായി കണ്ടെത്തി.

2009 മാർച്ചിൽ കോൾ സെന്‍റര്‍ എക്‌സിക്യൂട്ടീവ് ജിഗിഷ ഘോഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രവി കപൂർ, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. സിസിടിവി ദൃശ്യങ്ങളിൽ സൗമ്യയെ പിന്തുടർന്ന അതേ കാറിന്‍റെ സാന്നിധ്യം ജിഗിഷ ഘോഷിന്‍റെ കേസിലും കണ്ടെത്തി. ഇതാണ് കേസിൽ നിര്‍ണ്ണായക വഴിത്തിരിവായത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയിരുന്നു. 2010 ജൂണിൽ രവി കപൂർ, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബൽജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉൾപ്പെടുത്തി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2010 നവംബർ 16ന് സാകേത് കോടതിയിൽ സൗമ്യ കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ 18 ന്, കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയായിരുന്നു. ആദ്യ നാല് പ്രതികൾക്കെതിരെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കും മുൻപു പ്രതികളുടെ പശ്ചാത്തലവും ജയിലിലെ പെരുമാറ്റവും ഉൾപ്പെടെ വ്യക്തമാക്കുന്ന പ്രീ സെന്റൻസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകിയിരുന്നു. മരണത്തിന് കാരണമായ സംഘടിത കുറ്റകൃത്യം നടത്തിയതിന് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്‌ഡ് ക്രൈം ആക്‌ട് വകുപ്പുകള്‍ പ്രകാരം കുറ്റവാളികള്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഈ വകുപ്പുകളില്‍ പരമാവധി ശിക്ഷയായി വധശിക്ഷ ലഭിക്കുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.