ETV Bharat / bharat

സ്വര്‍ണക്കടത്ത്: ശശി തരൂരിന്‍റെ പിഎ ഡല്‍ഹിയില്‍ അറസ്റ്റില്‍ - SHASHI THAROOR PA ARRESTED - SHASHI THAROOR PA ARRESTED

ശശി തരൂരിന്‍റെ പിഎ ശിവകുമാര്‍ ദാസിനെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടി.

ശശി തരൂര്‍ പിഎ  ശിവകുമാര്‍ ദാസ്  സ്വര്‍ണക്കടത്ത്  DELHI AIRPORT GOLD SMUGGLING
SHASHI THAROOR PA ARRESTED (Etv Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 10:07 AM IST

ന്യൂഡല്‍ഹി : സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പിഎ പിടിയില്‍. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് എംപിയുടെ സഹായിയായ ശിവകുമാര്‍ ദാസിനെ കസ്റ്റംസ് പിടികൂടിയത്. ശിവകുമാര്‍ ദാസിനൊപ്പം മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചന.

സ്വര്‍ണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും കസ്റ്റംസ് പിടികൂടിയതെന്നാണ് വിവരം. ദുബായില്‍ നിന്നെത്തിയ പരിചയക്കാരനെ സ്വീകരിക്കാനാണ് തരൂരിന്‍റെ പിഎ ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 500 ഗ്രാമോളം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.