ETV Bharat / bharat

സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍ കുറയുന്നു; ഒന്നാം ക്ലാസ് മുതൽ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ - SANSKRIT WILL TAUGHT FROM CLASS ONE - SANSKRIT WILL TAUGHT FROM CLASS ONE

ഉത്തരാഖണ്ഡിൽ ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത വിദ്യാഭ്യാസം കൊണ്ടുവരുമെന്ന് സർക്കാർ. സംസ്‌കൃത സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.

SANSKRIT WILL TAUGHT FROM CLASS ONE  ഉത്തരാഖണ്ഡിൽ സംസ്‌കൃത പഠനം  ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനം  UTTARAKHAND GOVERNMENT
SANSKRIT WILL TAUGHT FROM CLASS ONE (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 27, 2024, 7:53 PM IST

ഡെറാഡൂൺ: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്‌കൃത വിഷയങ്ങളുടെ പഠനത്തിന് ഊന്നൽ നൽകുന്ന ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ അവിടുത്തെ സംസ്‌കൃത സ്‌കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം ക്രമാധീതമായി കുറയുകയാണെന്ന് അധികൃതർ കണ്ടെത്തി.

ഇത്തരമൊരു സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇതുവരെ ആറാം ക്ലാസ് മുതലാണ് വിദ്യാർഥികൾക്ക് സംസ്‌കൃതം പാഠ്യവിഷയമായി ഉണ്ടായിരുന്നത്. അതിനാൽ തന്നെ വിദ്യാർഥികൾക്ക് ആ ഭാഷ പഠിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിലവിലെ തീരുമാനത്തോടെ കുട്ടികൾക്ക് സംസ്‌കൃത വിഷയങ്ങൾ ആദ്യം മുതൽ പഠിക്കാൻ കഴിയുമെന്ന് മാത്രമല്ല, സംസ്‌കൃത വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വർധിക്കുമെന്നും അധികൃതർ പറഞ്ഞു.

ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലെയും അഞ്ച് സ്‌കൂളുകൾക്ക് അംഗീകാരം നൽകുമെന്ന് സംസ്‌കൃത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ദീപക് ഗൈറോള പറഞ്ഞു. ഇതുകൂടാതെ, പെൺകുട്ടികൾക്കൊപ്പം എസ്‌സി, എസ്‌ടി വിദ്യാർഥികളെയും സംസ്‌കൃത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുമെന്ന് സംസ്‌കൃത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്തിടെ ദീപക് ഗൈറോള ചമോലി, രുദ്രപ്രയാഗ്, പൗരി, തെഹ്‌രി ജില്ലകളിലെ സംസ്‌കൃത സ്‌കൂളുകളിലെത്തി അവിടുത്തെ വിദ്യാർഥികളെ കണ്ടിരുന്നു. അവിടെ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. അതിന് ശേഷമാണ് സംസ്ഥാനത്ത് സംസ്‌കൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ നടപടികൾ അദ്ദേഹം സ്വീകരിച്ചത്.

സംസ്‌കൃത സ്‌കൂളുകളിൽ അധ്യാപകരുടെ കുറവില്ലെന്നും എന്നാൽ കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നും ദീപക് ഗൈറോള പറഞ്ഞു. ഇതുമൂലം സംസ്‌കൃത വിദ്യാഭ്യാസം വർധിപ്പിക്കാൻ തീരുമാനമെടുത്തെങ്കിലും സംസ്‌കൃത വിദ്യാഭ്യാസത്തിനായി ബജറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ സംസ്‌കൃത വിദ്യാഭ്യാസത്തിന് 100 കോടിയോളം രൂപ ബജറ്റിൽ നീക്കിവെക്കുമെന്ന് ദീപക് ഗൈറോള അറിയിച്ചു. കൂടാതെ സംസ്‌കൃത സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സ്‌കൂൾ വസ്ത്രം, പുസ്‌തകങ്ങൾ, ഉച്ചഭക്ഷണം, മറ്റ് ചില സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ജാതി വിവേചനത്തെക്കുറിച്ച് പരാമർശമില്ല, ഗ്രീനിച്ച് മെറിഡിയന് പകരം ഉജ്ജയിനി; പാഠ്യപദ്ധതി പരിഷ്‌കരിച്ച്‌ എന്‍സിഇആര്‍ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.