ETV Bharat / bharat

എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷം പ്രവചിച്ച എക്‌സിറ്റ് പോളുകളെ തള്ളി സഞ്ജയ് റൗത്ത്; ഇതൊരു കുത്തക കളിയെന്ന് വിമര്‍ശനം - It is a corporate game Sanjay Raut - IT IS A CORPORATE GAME SANJAY RAUT

നാളെ തങ്ങള്‍ അധികാരത്തിലെത്തി, ഞങ്ങളുടെ കയ്യില്‍ ഒരുപാട് പണവും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കിഷ്‌ടമുള്ള സഖ്യങ്ങളുമായി ഇതുപോലെ രംഗത്തെത്താനാകുമെന്നും സഞ്ജയ് റൗത്ത്

SANJAY RAUT  BJP LED NDA  എന്‍ഡിഎ  സഞ്ജയ് റൗത്ത്
സഞ്ജയ് റൗത്ത് (ANI)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 8:51 PM IST

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് സുരക്ഷിത ഭൂരിപക്ഷം കിട്ടുമെന്ന എക്‌സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ ഇതിനെ വിമര്‍ശിച്ച് ശിവസേന(യുബിടി) നേതാവ് സഞ്ജയ് റൗത്ത് രംഗത്ത്. ഇതൊരു കുത്തക കളിയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 295 മുതല്‍ 310 വരെ സീറ്റുകള്‍ നേടി ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാളെ തങ്ങള്‍ അധികാരത്തിലെത്തി, ഞങ്ങളുടെ കയ്യില്‍ ഒരുപാട് പണവും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കിഷ്‌ടമുള്ള സഖ്യങ്ങളുമായി ഇതുപോലെ രംഗത്തെത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയില്‍ ഇന്ത്യാ സഖ്യത്തിന് 35ലേറെ സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മഹാരാഷ്‌ട്രയിലെ 48 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യ അഞ്ച് ഘട്ടങ്ങളിലായി പൂര്‍ത്തിയായിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ ഇന്ത്യാ സഖ്യത്തെ പിന്നിലാക്കി 32 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകളില്‍ 23 ഉം നേടിയിരുന്നു. ശിവസേനയ്ക്ക് പതിനെട്ട് സീറ്റുകള്‍ കിട്ടി. എന്‍സിപി നാല് സീറ്റില്‍ വിജയിച്ചു.

EXIT POLL RESULTS (ETV Bharat)

ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീന ശക്തിയാണ് 48 ലോക്‌സഭ സീറ്റുകളുള്ള മഹാരാഷ്‌ട്ര. ഉത്തര്‍പ്രദേശിന് ശേഷം ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.

ശിവസേന ഉദ്ധവ് വിഭാഗവും ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഷിന്‍ഡെ വിഭാഗം ബിജെപി സഖ്യത്തിന്‍റെ ഭാഗമാണ്. എന്‍സിപി അജിത് പവാര്‍ വിഭാഗവും ശരദ് പവാര്‍ വിഭാഗവും രംഗത്തുണ്ടായിരുന്നു. ബിജെപി 28 സീറ്റില്‍ മത്സരിച്ചു. ശിവസേന ഷിന്‍ഡെ വിഭാഗം പതിനാല് സീറ്റിലും അജിത് പവാറിന്‍റെ എന്‍സിപി അഞ്ച് സീറ്റിലും മാറ്റുരച്ചു.

മഹാവികാസ് അഘാടി അംഗങ്ങളായ ശിവസേന (യുബിടി) 21 മണ്ഡലങ്ങളില്‍ മത്സരിച്ചു. കോണ്‍ഗ്രസ് പതിനേഴ്, എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് മണ്ഡലങ്ങളിലും ജനവിധി തേടി.

Also Read: പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.