ന്യൂഡൽഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഭാരതീയ ജനതാ പാർട്ടിക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യം മികച്ച വിജയം നേടി ശക്തി തെളിയിച്ചു. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കടുത്ത ബാഷയില്‍ വിമര്‍ശിച്ച് ശിവസേന ഉദ്ധവ് പക്ഷ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്ത്.
ഫഡ്‌നാവിസ് സംസ്ഥാനത്ത് പ്രതികാര രാഷ്‌ട്രീയം കളിച്ചു എന്ന് അദ്ദേഹം ആരോപിച്ചു. എൻഡിഎയിലെ പല എംപിമാരും അസ്വസ്ഥരാണെന്നും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഡൽഹിയിൽ നടന്ന ഇന്ത്യ അഘാഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാവികാസ് അഘാഡി മികച്ച വിജയമാണ് കൈവരിച്ചത്. ഈ വിജയത്തോടെ മഹാവികാസ് അഘാഡി നേതാക്കൾക്കിടയിൽ ആവേശം പടർന്നു. ലോക്‌സഭ ഫലത്തിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ കടുത്ത നിലപാടാണ് മഹാവികാസ് അഘാഡി നേതാക്കൾ സ്വീകരിച്ചത്.
“സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികാര രാഷ്‌ട്രീയം കളിച്ചു. പലരെയും ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും പാർട്ടി പിളർത്തും രാഷ്‌ട്രീയം കളിച്ചു. അതുകൊണ്ടാണ് ആളുകൾ അവരെ വീട്ടിൽ ഇരുത്തിയത്. വിദർഭയിൽ ആളുകൾ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തിൽ മടുത്തു, അദ്ദേഹത്തെ വീട്ടിൽ ഇരുത്തി.” എന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇതോടെ സംസ്ഥാനത്തെ ബിജെപിയുടെ തല മുതിര്‍ന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഇപ്പോൾ എല്ലാ തലങ്ങളിൽ നിന്നും വിമർശനം ഉയരുകയാണ്.