ETV Bharat / bharat

സഞ്ജയ് മുഖര്‍ജി പശ്ചിമബംഗാളിലെ പുതിയ പൊലീസ് മേധാവി; മണിക്കൂറുകള്‍ക്കുള്ളില്‍ വിവേക് സഹായിയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ - Sanjay Mukherjee West Bengal DGP

പശ്ചിമബംഗാളിലെ ഉദ്യോഗസ്ഥരെ മാറ്റിയും മറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് സുതാര്യവും നിക്ഷ്‌പക്ഷവുമാക്കാനെന്ന് വിശദീകരിച്ച് വിശദീകരിച്ച് കമ്മീഷന്‍.

EC changes Bengal DGP  The Election Commission  Vivek Sahay  West Bengal
EC changes Bengal DGP within 24-hrs, replaces Vivek Sahay with Sanjay Mukherjee
author img

By ETV Bharat Kerala Team

Published : Mar 19, 2024, 9:48 PM IST

കൊല്‍ക്കത്ത: സംസ്ഥാന പൊലീസ് മേധാവിയായി വിവേക് സഹായിയെ നിയമിച്ച് 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടല്‍. സഞ്ജയ് മുഖര്‍ജിയെ പശ്ചിമ ബംഗാളിലെ പുതിയ പൊലീസ് മേധാവിയായി നിയമിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു.

രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിവേക് സഹായിയെ തത്സ്ഥാനത്ത് നിയമിക്കാന്‍ കമ്മീഷന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ അവസാനമാണ് മമത ബാനര്‍ജി സര്‍ക്കാര്‍ രാജീവ് കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. രാജീവ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും വിമര്‍ശനത്തിന് രാജീവ് കുമാര്‍ പാത്രമായിരുന്നു.

1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖര്‍ജിയടക്കം രാജീവ് കുമാറിന് പകരം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ മൂന്ന് പേരുകള്‍ കമ്മീഷന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കമ്മീഷന്‍ വിവേക് സഹായിയുടെ പേരിന് അംഗീകാരം നല്‍കുകയായിരുന്നു. രാജീവ് കുമാറിനെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം രാജീവ് കുമാറിനോട് വിവര സാങ്കേതിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചുമതല വഹിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

മെയ് അവസാന ആഴ്‌ചയോടെ വിവേക് സഹായി സര്‍വീസില്‍ നിന്ന് വിരമിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ജൂണ്‍ ആദ്യവാരം വരെ നീളും. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സഹായിയെ സംസ്ഥാനത്ത് നേരത്തെ ഹോം ഗാര്‍ഡ്‌സ് കമാന്‍ഡന്‍റ് ജനറലും ഡയറക്‌ടര്‍ ജനറലുമായി പ്രവര്‍ത്തിക്കുന്ന വേളയില്‍ 2021 ല്‍ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നതായി ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിക്കും നന്ദിഗ്രാമില്‍ വച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ പശ്ചാത്തലത്തിലായിരുന്നു നടപടി.

അഗ്നിരക്ഷ സേനയുടെ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇപ്പോഴത്തെ പൊലീസ് മേധാവി സഞ്ജയ് മുഖര്‍ജി. 2017ല്‍ ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ വകുപ്പിന്‍റെ മേധാവിയായിരുന്നു. സംസ്ഥാന പൊലീസിന്‍റെ സുരക്ഷാ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിമാരുടെ ഓഫീസിന്‍റെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി, വന്‍ അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിന്‍റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ നിക്ഷപക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണികള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.