ETV Bharat / bharat

'ബിജെപിയുടെ സമ്മർദത്തിന് വഴങ്ങാത്തതിന് സല്യൂട്ട്' ; തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിനെ അഭിനന്ദിച്ച് മമത ബാനര്‍ജി

പശ്ചിമ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു

Election Commissioner  Arun Goel  Mamata Banarjee  TMC
Salute Arun Goel for not succumbing to BJP's pressure says Mamata Banarjee
author img

By ETV Bharat Kerala Team

Published : Mar 10, 2024, 5:34 PM IST

കൊൽക്കത്ത : തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ സ്ഥാനമൊഴിഞ്ഞതില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ സമ്മർദത്തിന് വഴങ്ങാത്തതിന് അരുൺ ഗോയലിന് സല്യൂട്ട് എന്നായിരുന്നു മമത ബാനർജിയുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ടിഎംസിയുടെ മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നതിന് തെളിവാണ് ഗോയലിന്‍റെ പെട്ടെന്നുള്ള രാജി. തെരഞ്ഞെടുപ്പിന്‍റെ പേരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് തെളിയിക്കപ്പെട്ടു. അവർ വോട്ട് കൊള്ളയടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാള്‍ കേന്ദ്ര ഫണ്ട് തട്ടിയെടുക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വസ്‌തുതകൾ പരിശോധിക്കണമെന്ന് മമത മറുപടി നല്‍കി. പ്രധാനമന്ത്രി ബംഗാളില്‍ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യുന്നതല്ലാതെ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നില്ല. ഇതാണ് അദ്ദേഹത്തിന്‍റെ ഗ്യാരന്‍റി. മോദിയുടേത് വ്യാജ ഗ്യാരന്‍റികളാണെന്നും മമത പറഞ്ഞു.

2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവയ്ക്കു‌ന്നത്. 2027 ഡിസംബർ 5 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ വിരമിക്കുന്നതോടെ പദവി അരുണ്‍ ഗോയലിന് ലഭിക്കുമായിരുന്നു.

Also Read : തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു

അതേസമയം, പശ്ചിമ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക തൃണമൂൽ കോൺഗ്രസ് ഇന്ന് (10-03-2024) പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ റാലിയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതായും പാര്‍ട്ടി അറിയിച്ചു. ബംഗാളിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുമായി ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റാലിയില്‍ മമത ആവർത്തിച്ചു. അസമിലും മേഘാലയയിലും തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഉത്തർപ്രദേശിലെ ഒരു ലോക്‌സഭ സീറ്റിൽ മത്സരിക്കുന്നതിനായി അഖിലേഷ് യാദവുമായി ചർച്ചകൾ നടത്തി വരികയാണെന്നും 'ജനഗർജൻ സഭ'യെ അഭിസംബോധന ചെയ്യവെ മമത ബാനര്‍ജി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.