ETV Bharat / bharat

സൽമാൻ ഖാന്‍റെ വീടിനുനേരെ വെടിയുതിർത്ത കേസ് : പ്രതികളിലൊരാൾ ലോക്കപ്പിൽ ആത്മഹത്യ ചെയ്‌തു - SALMAN KHAN HOUSE FIRING CASE - SALMAN KHAN HOUSE FIRING CASE

കസ്‌റ്റഡിയിലിരിക്കെയാണ് അനൂജ് തപൻ ആത്മഹത്യ ചെയ്‌തത്

SALMAN KHAN HOUSE FIRING CASE  ANUJ THAPAN DIED BY SUICIDE  സൽമാൻ ഖാന്‍റെ വീട്ടിൽ വെടിവെയ്‌പ്പ്  സൽമാൻ ഖാൻ
Salman Khan House Firing Case: One of the Accused Anuj Thapan Committed Suicide in Mumbai Police Custody
author img

By ETV Bharat Kerala Team

Published : May 1, 2024, 4:03 PM IST

Updated : May 1, 2024, 4:21 PM IST

മുംബൈ : ബോളിവുഡ് നടന്‍ സൽമാൻ ഖാന്‍റെ വീടിനുനേരെ വെടിവച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്‌തെന്ന് പൊലീസ്. അനൂജ് തപൻ (32) ആണ് മരിച്ചത്. കസ്‌റ്റഡിയിലിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പൊലീസ് കമ്മിഷണറേറ്റിലെ ലോക്കപ്പിലായിരുന്ന ഇയാൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സമീപത്തുള്ള ജിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 25ന് പഞ്ചാബിൽവച്ചാണ് ഇയാളെ പിടികൂടിയത്.

ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വീടിന് നേരെ വെടിവയ്പ്പ്‌ നടന്നത്. വെടിവയ്‌പ്പ് നടത്തിയ ശേഷം പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് മുംബൈ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

സോനുകുമാർ ബിഷ്‌ണോയി (37), വിക്കി ഗുപ്‌ത (24), സാഗർ പാൽ (21), അനുജ് തപൻ (32) എന്നിവരാണ് പ്രതികൾ. ഗുണ്ടാനേതാവായ ബിഷ്‌ണോയിയുടെ നിർദേശ പ്രകാരമാണ് പ്രതികളായ മറ്റ് യുവാക്കൾ നടന്‍റെ വീടിന് നേരെ വെടിയുതിർത്തത്. ഇതിനായി യുവാക്കൾക്ക് പ്രതിഫലവും ലഭിച്ചിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: സല്‍മാൻ ഖാന്‍റെ വീടിന് നേരെ വെടിവെയ്‌പ്പ്: രണ്ട് പ്രതികള്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍

Last Updated : May 1, 2024, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.