ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിത ഓഫിസർമാര്‍ ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. ലഫ്റ്റനൻ്റ് കമാൻഡർ രൂപ എയും ലഫ്റ്റനൻ്റ് കമാൻഡർ ദിൽന കെയുമാണ് 'സാഗർ പരിക്രമ' പര്യവേശഷണത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഈ പര്യവേഷണ പദ്ധതിയ്‌ക്ക് വേണ്ടി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യൻ നാവികസേന ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 15) അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ (ഐഎൻഎസ്‌വി) തരിണി കപ്പലിലായിരിക്കും പര്യവേഷണം നടത്തുക. പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഒരു ലോഗോയും നാവികസേന പുറത്തിറക്കി. ലോഗോയുടെ മധ്യഭാഗത്തുള്ള അഷ്‌ടഭുജാകൃതിയിലുള്ള രൂപം ഇന്ത്യൻ നാവികസേനയേയും, സൂര്യൻ ആകാശത്തെയും വെല്ലുവിളി നിറഞ്ഞ യാത്രയില്‍ വഴികാട്ടുന്ന കോമ്പസിനെയും പ്രതിനിധീകരിക്കുന്നതായും നാവികസേന പറഞ്ഞു.
കഴിഞ്ഞ വർഷം ഗോവയിൽ നിന്ന് കേപ്‌ടൗൺ വഴി റിയോ ഡി ജനീറോയിലേക്കുള്ള ട്രാൻസ്-ഓഷ്യാനിക് പര്യവേഷണത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിനുശേഷം, ഗോവയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കും തിരിച്ചും ഡബിൾ ഹാൻഡഡ് മോഡിൽ കപ്പലോട്ട പര്യവേഷണം നടത്തി. കൂടാതെ, ഈ വർഷം ആദ്യം ഇരുവരും ഗോവയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് വീണ്ടും ഡ്യുവല്‍ ഹാന്‍ഡഡ് യാത്ര വിജയകരമായി പൂര്‍ത്തിയാക്കി.
NAVIKA SAGAR PARIKRAMA II
— SpokespersonNavy (@indiannavy) September 15, 2024
Two #IndianNavy Women Officers to embark on the extraordinary sailing expedition - Circumnavigating the Globe onboard INSV Tarini.
Indian Navy has made significant efforts to revitalise the sailing tradition, emphasising its commitment to preserve… pic.twitter.com/c4aOZHzyZk
കഠിനമേറിയ യാത്ര
'സാഗർ പരിക്രമ' വളരെയധികം കഠിനമായ യാത്രയായിരിക്കും. നല്ല നൈപുണ്യവും ശാരീരിക ക്ഷമതയും മാനസിക ഉണർവും യാത്രയ്‌ക്ക് ആവശ്യമാണെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. ഏസ് സർക്കംനാവിഗേറ്ററും ഗോൾഡൻ ഗ്ലോബ് റേസ് ഹീറോയുമായ അഭിലാഷ് ടോമിയുടെ കീഴില്‍ ഇരുവരും പരിശീലനം നേടിയിട്ടുണ്ടെന്നും വിവേക് മാധ്വാള്‍ പറഞ്ഞു.
ഐഎൻഎസ്‌വി തരിണിയുടെ യാത്ര ഇന്ത്യയുടെ നാവിക ഉദ്യമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്‌പായിരിക്കും. സമുദ്ര ദൗത്യങ്ങളിലെ രാജ്യത്തിൻ്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും സമുദ്ര പര്യവേഷണങ്ങളില്‍ ലിംഗസമത്വം കൊണ്ടുവരുന്നതിനുളള രാജ്യത്തിന്‍റെ പ്രാമുഖ്യവും 'സാഗർ പരിക്രമ' ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുമെന്നും നാവികസേന വാക്താവ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സമുദ്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യൻ നാവികസേന വലിയ രീതിയിലുളള ശ്രമങ്ങൾ നടത്തിവരികയാണ്. സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിലുളള രാജ്യത്തിന്‍റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
കപ്പലില്‍ ലോകം ചുറ്റിയ സ്ത്രീകൾ
പോളണ്ടിൻ്റെ ക്രിസ്റ്റിന ചോജ്‌നോവ്‌സ്‌ക-ലിസ്‌കിവിച്ച്‌സ് ആണ് ഒറ്റയ്ക്ക് കപ്പലില്‍ ലോകം ചുറ്റിയ ആദ്യ വനിത. 1976 മാർച്ചിൽ കാനറി ദ്വീപുകളിൽ നിന്ന് 31,166 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് രണ്ട് വർഷത്തിന് ശേഷം അവര്‍ 1978 ഏപ്രിലിൽ തൻ്റെ യാത്ര പൂർത്തിയാക്കി. ഈ വർഷമാദ്യം 29കാരിയായ കോൾ ബ്രൗവർ ലോകമെമ്പാടും ഒറ്റയ്ക്ക് കപ്പൽ യാത്ര നടത്തി. കപ്പലില്‍ ലോകം ചുറ്റുന്ന അമേരിക്കയിലെ ആദ്യ വനിത കോൾ ബ്രൗവറാണ്.
ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ആദ്യ ഇന്ത്യക്കാരൻ
മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ദിലീപ് ദോണ്ടേ ആണ് ഒറ്റയ്ക്ക് കപ്പലില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍. 2006 ഏപ്രിൽ മുതൽ 2010 മെയ് വരെ അദ്ദേഹം 'സാഗർ പരിക്രമ' എന്ന പദ്ധതി നടപ്പിലാക്കി. ഇന്ത്യയിൽ കപ്പൽ നിർമിച്ച് അതില്‍ ലോകം ചുറ്റുക എന്നതായിരുന്നു പദ്ധതി. ഒറ്റയ്ക്ക് യാത്ര പൂർത്തിയാക്കുന്ന ആഗോളതലത്തിൽ 190-ാമത്തെ വ്യക്തിയാണ് ഡോണ്ടെ.