ന്യൂഡൽഹി: ഇന്ന് രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യ-പാക് വിഭജനത്തെക്കുറിച്ചുള്ള ചോദ്യവുമായി ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ്. ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനും ഏഴ് ദശലക്ഷത്തിലധികം ആളുകളുടെ കുടിയേറ്റത്തിനും ഇടയാക്കിയ വിഭജനം എന്തിന് നടത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. തന്‍റെ എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.
Over a million dead and 7 million forced to migrate. Why was partition done? This is not a religious question. It is a question of humanity. If your humanity is alive, this question must be asked and answered for our generation and particularly for the coming generation. -Sg… pic.twitter.com/GZ75t3E6Sr
— Sadhguru (@SadhguruJV) August 14, 2024
ഈ ചോദ്യത്തിന് വരും തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും വിഭജനത്തിൻ്റെ ഇരകളായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും സദ്ഗുരു പറഞ്ഞു. ഇത് മതപരമായ ചോദ്യമല്ല, മറിച്ച് മനുഷ്യത്വത്തിൻ്റെ ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ, വരും തലമുറയ്ക്ക് വേണ്ടി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. ഈ ചോദ്യത്തെ അഭിമുഖീകരിക്കാനും അതിനുള്ള ഉത്തരം കണ്ടെത്താനുമുള്ള ധൈര്യം നമ്മുടെ രാജ്യത്തിനില്ല." അദ്ദേഹം പറഞ്ഞു.