ETV Bharat / bharat

പ്രണയ ദിനാഘോഷം : കര്‍ണാടകയില്‍ നിന്ന് കയറ്റി അയച്ചത് മൂന്ന് കോടിയുടെ റോസാപ്പൂക്കള്‍ - റോസാപ്പൂ കയറ്റുമതി

കര്‍ണാടകയിലെ കര്‍ഷകര്‍ വിരിയിച്ചെടുക്കുന്ന പ്രണയപുഷ്‌പങ്ങള്‍ക്ക് വിദേശത്തടക്കം ആവശ്യക്കാരേറെ. ഇവിടെ നിന്ന് വര്‍ഷം തോറും പ്രണയമാഘോഷിക്കാന്‍ കയറ്റി അയയ്‌ക്കപ്പെടുന്നത് കോടിക്കണക്കിന് രൂപയുടെ പൂക്കള്‍.

Valentine Day  Roses worth crores exported  other states and foreign Countries  പ്രണയദിനം  റോസാപ്പൂ കയറ്റുമതി
Valantine's Day: Karnataka exported nearly 3 crores roses to other states and foreign Countries
author img

By ETV Bharat Kerala Team

Published : Feb 16, 2024, 9:30 PM IST

ബെംഗളൂരു : പ്രണയം ആഘോഷിക്കാന്‍ കര്‍ണാടകയില്‍ സദാചാര പൊലീസുകാര്‍ അനുവദിക്കാറില്ല. പക്ഷേ പ്രണയദിനത്തിലെ വാണിജ്യക്കണക്കുകള്‍ ഏറെ പ്രസക്തമാണ്. ഇവിടെ നിന്ന് കോടികളുടെ പൂക്കളാണ് കയറ്റി അയയ്ക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല ചില വിദേശ രാജ്യങ്ങളിലെ പ്രണയികള്‍ കൈമാറുന്നതും കര്‍ണാടകയില്‍ നിന്നുള്ള പ്രണയപുഷ്‌പങ്ങളാണ്.

കോടിക്കണക്കിന് രൂപയുടെ റോസാപ്പൂക്കളാണ് വര്‍ഷം തോറും പ്രണയദിനത്തില്‍ സംസ്ഥാനത്ത് നിന്ന് വിദേശരാജ്യങ്ങളിലേക്ക് അടക്കം കയറ്റി അയക്കുന്നത്. ഇക്കുറി കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ വന്‍തുകയുടെ വര്‍ദ്ധനയാണ് റോസാപ്പൂ കയറ്റുമതിയില്‍ ഉണ്ടായത്(Valentine Day). വിദേശരാജ്യങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും കര്‍ണാടകയില്‍ നിന്ന് പറന്നത് 12, 22,860 കിലോ റോസാപ്പൂക്കള്‍. 2.9 കോടിയാണ് ഇതിന്‍റെ വിപണി വില. റോസാപ്പൂ കയറ്റുമതിയില്‍ ഇക്കുറി 108ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. രണ്ട് കോടി രൂപയുടെ റോസാപ്പൂക്കള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 148 ശതമാനം വര്‍ദ്ധനയാണ് ഇതിലുണ്ടായത്(Roses worth crores of rupees).

ഇന്ത്യയുടെ സിലിക്കണ്‍ വാലിയില്‍ നിന്ന് മലേഷ്യ, സിംഗപ്പൂര്‍, കുവൈറ്റ്, മനില, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളിലേക്കും റോസാപ്പൂക്കള്‍ കയറ്റി അയച്ചു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, ജയ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് വന്‍തോതില്‍ റോസാപ്പൂക്കള്‍ ഒഴുകി.

2021-22ല്‍ 23,597 മെട്രിക് ടണ്‍ പൂക്കളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 771.41 കോടിരൂപയുടെ മൂല്യമുണ്ടാകുമിതിന്. ഇതേ കൊല്ലം ഇന്ത്യയില്‍ ഉത്പാദിപ്പിച്ചത് 21ലക്ഷം ടണ്‍ പൂക്കളും എട്ട് ലക്ഷം ടണ്‍ ബൊക്കെകളും ആണ്.

ഗുണമേന്‍മയുള്ള റോസാപ്പൂക്കള്‍ ബെംഗളൂരു രാജ്യാന്തര പുഷ്പലേല കേന്ദ്രത്തിലെത്തിക്കുന്നു. ഇത് ബെംഗളൂരു, ബെംഗളൂരു റൂറല്‍, ചിക്കബല്ലാപ്പൂര്‍, രാംനഗര്‍ ജില്ലകളില്‍ നിന്ന് വരുന്നതാണ്. റോസാപ്പൂ കൃഷിയ്ക്കായി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്‍റെ സഹായത്തോടെ നിരവധി കര്‍ഷകര്‍ സബ്‌സിഡി വ്യവസ്ഥയില്‍ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രതിവര്‍ഷം ഇവ മികച്ച ലാഭവും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്ന് ദക്ഷിണേന്ത്യ പുഷ്‌പകൃഷി അസോസിയേഷന്‍ അധ്യക്ഷന്‍ അരവിന്ദ് പറഞ്ഞു.

Also Read: പ്രണയത്തിലാണോ ? പങ്കാളിയെ മിസ്‌ ചെയ്യുന്നുണ്ടോ ? ; ചില വാലന്‍റൈന്‍ ദിന ടിപ്പുകള്‍

ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. കര്‍ണാടക, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഒഡിഷ, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പൂക്കളിലേറെയും ഉത്പാദിപ്പിക്കുന്നതെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.