ETV Bharat / bharat

ബൊലേറോയും ട്രക്കും കൂട്ടിയിടിച്ച് 9 മരണം; 4 പേര്‍ ആശുപത്രിയില്‍ - Road accident in Karauli - ROAD ACCIDENT IN KARAULI

രാജസ്ഥാനിലെ കരൗലി-മന്ദ്രയാൽ റോഡിലാണ് അപകടം. അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിന് പോയവര്‍ സഞ്ചരിച്ച ബൊലേറോ.

oad accident in Karauli
Road accident in Karauli (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 7:49 PM IST

കരൗലി : രാജസ്ഥാനില്‍ ബൊലേറോയും ട്രക്കും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. നാല് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കരൗലി-മന്ദ്രയാൽ റോഡില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കൈലാ ദേവി ക്ഷേത്ര ദർശിനത്തിന് പോകുന്നവര്‍ സഞ്ചരിച്ച ബൊലേറോയും കരൗലിയിൽ നിന്ന് വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്.

മരിച്ചവരെല്ലാം കരൗലിയിലെ മന്ദ്രയാൽ, മധ്യപ്രദേശ് സ്വദേശികളാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അപകട വിവരമറിഞ്ഞ് കരൗലി ജില്ല കലക്‌ടർ നീലഭ് സക്സേന, എസ്‌പി ബ്രിജേഷ് ജ്യോതി ഉപാധ്യായ, അഡിഷണൽ ജില്ല കലക്‌ടർ രാജ്വീർ സിങ് ചൗധരി, കരൗലി കോട്‌വാലി പൊലീസ്, മെഡിക്കൽ ഡിപ്പാർട്ട്‌മെന്‍റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ജില്ല ആശുപത്രിയിലെത്തി വിവരം ശേഖരിച്ചു.

Also Read : നടപ്പാതയില്‍ ഉറങ്ങിയ കുടുംബത്തിന് മുകളിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു - BIKE RUNS OVER PAVEMENT DWELLERS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.