ETV Bharat / bharat

ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: സിബിഐ അന്വേഷണത്തിനെതിരെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് സുപ്രീം കോടതിയിലേക്ക് - sandip Ghosh Moves SC

author img

By ETV Bharat Kerala Team

Published : Sep 4, 2024, 8:41 PM IST

ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ കഴിഞ്ഞ ദിവസം എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അഴിമതി കേസുകളില്‍ സിബിഐ കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം 24ന് ഔദ്യോഗിക പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

RG KAR S EXPRINCIPAL  T CBI PROBE INTO CORRUPTION CASE  മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ്  RG KAR RAPE
Former RG Kar Principal Sandip Ghosh Files Petition In SC Over His Arrest ( (ANI)

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിലേക്ക്. അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിയെ ആണ് സന്ദീപ് ഘോഷ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകളിലും വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന ആരോപണം സിബിഐ അന്വേഷിക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് സന്ദീപ് ഘോഷിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍, എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് മേധാവി, അഡീഷണല്‍ ഡയറക്‌ടര്‍, സിബിഐ മേധാവി മറ്റ് രണ്ട് പേര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് സന്ദീപ് ഘോഷ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും മനോജ് മിശ്രയും അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്വേഷണം സിബിഐയ്ക്ക് കൈമാറും മുമ്പ് ഹൈക്കോടതി തന്‍റെ ഭാഗം കേട്ടില്ലെന്ന് സന്ദീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ആശുപത്രിയിലുണ്ടായ ബലാത്സംഗവും അഴിമതിയും തമ്മില്‍ അനാവശ്യമായി ഹൈക്കോടതി ഒരു ബന്ധം ആരോപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മാസം രണ്ടിനാണ് സന്ദീപ് ഘോഷിനെ സിബിഐയുടെ അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്‌തത്. ഇതിനിടെ സന്ദീപ് ഘോഷിന്‍റെ അംഗത്വം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റദ്ദാക്കി.

അതേസമയം ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തില്‍ നാളെ സുപ്രീം കോടതി വാദം കേള്‍ക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അടുത്ത നീക്കം എന്താകുമെന്ന് ഇതേ തുടര്‍ന്നാകും തീരുമാനിക്കപ്പെടുക. വിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ തൃണമൂലിന് കനത്ത ഇടിവുണ്ടാക്കിയിട്ടുണ്ട്.

സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തങ്ങള്‍ അടുത്ത നടപടികള്‍ ആലോചിക്കുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെ ഒരു തൃണമൂല്‍ നേതാവ് പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രതിച്ഛായ നഷ്‌ടപ്പെടും വിധമുള്ള റിപ്പോര്‍ട്ടാണ് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അതനുസരിച്ചാകും സര്‍ക്കാരിന്‍റെ നയങ്ങള്‍ രൂപപ്പെടുത്തുക. അതേസമയം ബലാത്സംഗത്തെയും കൊലപാതകത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സിബിഐ വെളിപ്പെടുത്തുന്നില്ലെങ്കില്‍ അവരുടെ വിശ്വാസ്യതയെ തങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, പുരോഗതി റിപ്പോർട്ടിൽ സെൻസിറ്റീവ് എന്തെങ്കിലും വെളിപ്പെടുത്തിയാൽ, അടുത്ത തന്ത്രം കൂടുതൽ ജാഗ്രതയോടെയും ഒരു പരിധിവരെ പ്രതിരോധത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ, കോടതിമുറിയിലെ വാദങ്ങളും വിഷയത്തിൽ സുപ്രീം കോടതി ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും ഒരുപോലെ നിർണായകമാകുമെന്നും പാർട്ടി നേതാവ് കൂട്ടിച്ചേർത്തു. പ്രതികൂല നിരീക്ഷണങ്ങളുടെ ആത്യന്തികത സംസ്ഥാന സർക്കാരിനും ഭരണസംവിധാനത്തിനും നാണക്കേടിന്‍റെ മറ്റൊരു റൗണ്ട് തീർച്ചയായും സൃഷ്‌ടിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു.

Also Read: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊല: സുപ്രീം കോടതിയില്‍ നാളെ വാദം, സര്‍ക്കാരിന് നിര്‍ണായകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.