ഹൈദരാബാദ്: വയനാട്ടിൽ പ്രിയങ്കാ ഗാന്ധി റെക്കോഡ് ഭൂരിപക്ഷം സ്വന്തമാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിട്ട വേളയില്‍ തന്നെ മണ്ഡലത്തില്‍ 3 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ പ്രിയങ്കയ്‌ക്കായി.
'വയനാട് ഉപതെരഞ്ഞെടുപ്പില്‍ വളരെ മുന്നിലാണ് നമ്മുടെ നേതാവ് പ്രിയങ്കാ ഗാന്ധി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ വമ്പൻ ലീഡ് സ്വന്തമാക്കാൻ പ്രിയങ്കയ്‌ക്കായി. വയനാട്ടിലെ ജനങ്ങള്‍ സമ്മാനിക്കുന്ന ഈ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്കാ ജി പാര്‍ലമെന്‍റില്‍ അരങ്ങേറ്റം കുറിക്കും'- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രേവന്ത് റെഡ്ഡി കുറിച്ചു.
An amazing first trend on counting day is the massive early lead for our leader @priyankagandhi ji in Wayanad, Kerala, by-election.
— Revanth Reddy (@revanth_anumula) November 23, 2024
People of Wayanad are surely going to record in victory margins today and Priyanka ji will make Parliamentary debut with a grand win.…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വമ്പൻ കുതിപ്പാണ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ തന്നെ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തുന്നത്. ഇന്ന് 12.40 റിപ്പോര്‍ട്ട് പ്രകാരം 342610 വോട്ടുകള്‍ക്കാണ് പ്രിയങ്ക മുന്നിട്ടുനില്‍ക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുകള്‍. നാല് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം വയനാട്ടില്‍ പ്രിയങ്ക സ്വന്തമാക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതാണ് എൻഡിഎയുടെ നവ്യഹരിദാസ്.
Also Read: എല്‍ഡിഎഫിനെ കൈവിടാതെ ചേലക്കര; ആദ്യ ലീഡ് യുആര്‍ പ്രദീപിന്