ETV Bharat / bharat

കാറില്‍ സിറിഞ്ചും മരുന്ന് കുപ്പിയും; ഡോക്‌ടർ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ - Doctor Committed Suicide in Car - DOCTOR COMMITTED SUICIDE IN CAR

പ്രയാഗ്‌രാജിലെ സ്വരൂപ് റാണി ഹോസ്‌പിറ്റലിൽ ജോലി ചെ്യ്‌തിരുന്ന ഡോ. കാർത്തികേയ ശ്രീവാസ്‌തവയാണ് മരിച്ചത്.

DOCTOR SUICIDE IN PRAYAGRAJ  SWAROOP RANI HOSPITAL IN PRAYAGRAJ  പ്രയാഗ്‌രാജില്‍ ഡോക്‌ടർ ജീവനൊടുക്കി  ഡോക്‌ടര്‍ ആത്മഹത്യ യുപി
Doctor ends life at Prayagraj hospital (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 6:00 PM IST

പ്രയാഗ്‌രാജ്: യുപിയില്‍ ഡോക്‌ടറെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രയാഗ്‌രാജിലെ സ്വരൂപ് റാണി ഹോസ്‌പിറ്റലിൽ ജോലി ചെ്യ്‌തിരുന്ന ഉത്തരാഖണ്ഡ് സ്വദേശി ഡോ. കാർത്തികേയ ശ്രീവാസ്‌തവയാണ് മരിച്ചത്. ഡോക്‌ടറുടെ കൈയിൽ കുത്തിവച്ചതിന്‍റെ പാടുകളുണ്ട്. കാറില്‍ നിന്ന് സിറിഞ്ചും മരുന്ന് കുപ്പിയും പൊലീസ് കണ്ടെടുത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്‌ച രാത്രി 11.30-ഓടെയാണ് ഡോക്‌ടര്‍ ഡ്യൂട്ടിയില്‍ നിന്നും ഇറങ്ങിയത്. കുറച്ച് സമയത്തിന് ശേഷം മറ്റ് ഡോക്‌മാര്‍ വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് കാറിൽ കാർത്തികേയയുടെ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സഹ ഡോക്‌ടർമാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. സിറ്റി ഡിസിപി അഭിഷേക് ഭാരതിയ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read: സാമ്പത്തിക ബാധ്യത; ഒരു കുടുംബത്തിലെ ഒൻപത് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.