ETV Bharat / bharat

രേണുക സ്വാമി കൊലക്കോസ്; നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം - INTERIM BAIL FOR ACTOR DARSHAN

ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് കന്നട താരം ദര്‍ശന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

RENUKASWAMY MURDER CASE  രേണുക സ്വാമി കൊലപാതകം  കന്നട താരം ദർശന് ജാമ്യം  PAVITRA GOWDA
Actor Darshan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 30, 2024, 1:25 PM IST

ബെംഗളൂരു: രേണുക സ്വാമി വധക്കേസിൽ നടൻ ദർശന് ഇടക്കാല ജാമ്യം. ആറാഴ്‌ചത്തേക്കാണ് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് വിശ്വജിത്ത് ഷെട്ടിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. ഉത്തരവിന്‍റെ വിശദമായ പകർപ്പ് ലഭ്യമായിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തന്‍റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെ തുടര്‍ന്ന് ദര്‍ശനും സംഘവും ചേര്‍ന്ന് 33 കാരനായ രേണുക സ്വാമിയെ കൊലപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ റിമാന്‍ഡ് ചെയ്യപ്പെട്ട് കഴിയുന്ന താരത്തിന്‍റെ ജയിലില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. താരം ജയിലില്‍ കാപ്പി കുടിക്കുന്നതിന്‍റെയും സിഗരറ്റ് പുകയ്‌ക്കുന്നതിന്‍റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Also Read: ഒരുകയ്യില്‍ കാപ്പി കപ്പ്, മറുകയ്യില്‍ പുകയുന്ന സിഗരറ്റ്; നടന്‍ ദര്‍ശന്‍റെ 'ജയില്‍ ചിത്രങ്ങള്‍' പുറത്ത്, അധികൃതര്‍ക്ക് വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.