ETV Bharat / bharat

ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന്‌ സഞ്ജയ് റാവത്ത് - ഛഗൻ ഭുജ്ബല്‍

മുഖ്യമന്ത്രിയുടെയും ഛഗൻ ഭുജ്ബലിന്‍റെയും കളിയാണ്. ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ഉടൻ പുറത്താക്കണമെന്ന്‌ സഞ്ജയ് റാവത്ത്

Remove Chhagan Bhujbal from cabinet  MP Sanjay Raut  CM Eknath Shinde  ഛഗൻ ഭുജ്ബല്‍  സഞ്ജയ് റാവത്ത്
Remove Chhagan Bhujbal from cabinet
author img

By ETV Bharat Kerala Team

Published : Feb 4, 2024, 4:37 PM IST

മുംബൈ: ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് എംപി സഞ്ജയ് റാവത്ത്‌ പറഞ്ഞു. മറാത്ത സംവരണത്തിനെതിരെ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ നവംബർ 16 ന് താൻ മന്ത്രിസ്ഥാനം രാജിവെച്ചതായ്‌ എന്‍സിപി അജിത്‌ പവാര്‍ വിഭാഗത്തിന്‍റെ നേതാവും ഭക്ഷ്യമന്ത്രിയുമായ ഛഗൻ ഭുജ്ബല്‍. പ്രസ്‌താവനയോട്‌ പ്രതികരിച്ച്‌ ശിവസേന താക്കറെ എംപി സഞ്ജയ് റാവത്ത്‌. ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉടൻ പുറത്താക്കണമെന്ന് സഞ്ജയ് ആവശ്യപ്പെട്ടു.

ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഛഗൻ ഭുജ്ബല്‍ മറാത്തി സംവരണം നല്‍കുന്നതിന്‌ എതിരല്ലെന്നും നിവലിലെ ഒബിസി സംവരണം പങ്കിടുന്നതിനെയാണ്‌ എതിര്‍ക്കുന്നതെന്നും പറഞ്ഞു. ഛഗൻ ഭുജ്ബൽ രാജിവെക്കണമെന്നും ഒബിസി സംവരണത്തിനായി പോരാടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. താൻ ഇതിനകം തന്നെ രാജിവെച്ചിരുന്നുവെന്ന് അഹമ്മദ്‌ നഗറിലെ റാലിയില്‍ അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിയെക്കുറിച്ച് സംസാരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതിനാലാണ് രണ്ട് മാസത്തിലേറെയായി താന്‍ മൗനം പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവസാനം വരെ ഒബിസി വിഭാഗത്തിന് വേണ്ടി താന്‍ പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

സഭയ്‌ക്കെതിരെ നിലപാടെടുത്താൽ മന്ത്രിയെ ഉടൻ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. പക്ഷേ, രാജിവെക്കുന്നതായി നടിക്കുകയും നിരസിക്കുകയും ചെയുന്നു. ഇത് മുഖ്യമന്ത്രിയുടെയും ഛഗൻ ഭുജ്ബലിന്‍റെയും കളിയാണ്. ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി ഉടൻ പുറത്താക്കണമെന്ന്‌ സഞ്ജയ് റാവത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.