ETV Bharat / bharat

വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി - Doctor Cuts Genitals Of Her Beau - DOCTOR CUTS GENITALS OF HER BEAU

കാമുകൻ പലതവണയായി വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചു  DOCTOR COUNCILLOR LOVE STORY BIHAR  DOCTOR CUTS BEAU GENITALS  BOY FRIEND REFUSED MARRIAGE
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 8:19 PM IST

സരൺ (ബിഹാർ) : വിവാഹത്തിന് വിസമ്മതിച്ച കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ച് ഡോക്‌ടറായ യുവതി. ബിഹാറിലെ സരണിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹാജിപൂരിൽ നിന്നുള്ള 25കാരിയായ ഡോക്‌ടറാണ് വാർഡ് കൗൺസിലർ കൂടിയായ കാമുകന്‍റെ ജനനേന്ദ്രിയം മുറിച്ചത്.

വിവാഹിതരാകാൻ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കാമുകൻ പലതവണയായി തീരുമാനത്തിൽ നിന്ന് പിന്മാറി. ഒടുക്കം രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചെങ്കിലും അന്നേദിവസം യുവാവ് വീണ്ടും മനസുമാറ്റി. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

യുവാവിന്‍റെ പ്രവൃത്തികളാൽ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ബഹളം കേട്ട് പരിസരവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു.

സാരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ ആയിരുന്ന കൗൺസിലറെ ഉടൻ തന്നെ മധുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി ഇയാളെ ചപ്രയിലെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പ്രണയ ബന്ധത്തിന് വേണ്ടി താൻ ഒരുപാട് ത്യാഗം സഹിച്ചിരുന്നെന്നും വിവാഹം കഴിക്കാൻ കാമുകൻ പലതവണ വിസമ്മതിച്ചത് തകർത്തുകളഞ്ഞെന്നും പ്രതിയായ ഡോക്‌ടർ പറയുന്നു. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ALSO READ: ജയിലില്‍ പ്രാര്‍ഥനയും ധ്യാനവും: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് ശിക്ഷയിളവ്; കുറ്റവാളികള്‍ ദൈവത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.