മുംബൈ: തുടര്‍ച്ചയായ പത്താം തവണയും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ധന നയപ്രഖ്യാപനം നടത്തി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം അടിസ്ഥാന നിരക്കുകളില്‍ അമ്പത് പോയിന്‍റിന്‍റെ ഇളവ് വരുത്തിയിരുന്നു. ചില വികസ്വര രാജ്യങ്ങളും അവരുടെ പലിശ നിരക്ക് കുറയ്ക്കുകയുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ആഗോള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ റിസര്‍വ് ബാങ്ക് യാതൊരു മാറ്റവും വരുത്താതെയുള്ള നയപ്രഖ്യാപനം നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ധന നയ സമിതി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തെ ദ്വൈമാസ ധനനയപ്രഖ്യാപന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഫെബ്രുവരി മുതല്‍ ഇതേ നിരക്കിലാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിലും ഭക്ഷ്യ വിലക്കയറ്റം വര്‍ദ്ധിക്കുന്നതിനാല്‍ ആര്‍ബിഐ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃസംഘടിപ്പിച്ച നാണ്യ നയ സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് മുംബൈയില്‍ നടന്നത്. രാം സിങ്, സൗഗത ഭട്ടാചാര്യ, നാഗേഷ് കുമാര്‍ എന്നിവരാണ് പുതുതായി നിയോഗിച്ച അംഗങ്ങള്‍. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ സമിതി പുനസംഘടിപ്പിച്ചത്.
Also read; നിങ്ങളുടെ യുപിഐ അക്കൗണ്ടിലൂടെ മറ്റുള്ളവര്‍ക്കും ഇടപാട് നടത്താം'; പുതിയ തീരുമാനങ്ങളുമായി ആർബിഐ